സ്വപ്നാ സുരേഷുമായി തനിക്ക് ഒരു ബന്ധവും ഇല്ല അവരെ അറിയുകയുമില്ല. ജോലിക്ക് ശുപാർശ്ശ ചെയ്യുകയും ചെയ്തിട്ടില്ല. ആനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും എംപി ഇന്നലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.



അതിനൊപ്പം സ്വർണക്കടത്ത് കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നും ശശീ തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. അതിനൊപ്പം അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നവർക്ക് എതിരെ നിയമ നടപടി നടത്തുമെന്നും അദ്ദേഹം ഇന്നലെ കുറിച്ചിരുന്നു.



സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയയായ യുവതിയുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണങ്ങൾ നടത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം എംപി ശശീ തരൂർ. സംഭവത്തിൽ മലയാളത്തിലെ ഒരു സ്വാകാര്യ വാർത്താ ചാനലിനെതിരെ എംപി വക്കിൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ എംപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


യുപിഎ സർക്കാർ സമയത്ത് വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയമനങ്ങൾ നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് യുഎഇ കോൺസിലേറ്റ് ഉദ്ഘാടനം ചെയ്തത്. അന്ന് പ്രതിപക്ഷ എംപിയായിരുന്നു എന്നും വിശദീകരിക്കുന്നു.





രാഷ്ട്രീയ വിദ്വേഷം കൊണ്ട് താൻ നിരവധി വട്ടം വ്യക്തിപരമായ തേജോവധത്തിന് ഇരയായിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം സഹിക്കുന്നതിന് ഒരു പരിധിയുണ്ട് എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ചാനലിന് അയച്ച ആറ് പേജുള്ള വക്കീൽ നോട്ടീസിന്റെ രണ്ട് പേജുകളും അദ്ദേഹം പങ്കുവട്ടിച്ചുണ്ട്.


സ്വർണ്ണക്കടത്തിൽ കുറ്റാരോപിതയായ, എനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി എന്നെ ബന്ധപ്പെടുത്തിക്കൊണ്ട് അസത്യമായ അപവാദപ്രചരണം നടത്തിയതിന്, എന്റെ അഡ്വക്കേറ്റ് സി പി എമ്മിന്റെ ടി വി ചാനലായ "കൈരളി"ക്ക് ആറു പേജുള്ള വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തിപരമായ തേജോവധത്തിന് ഞാൻ വളരെയധികം ഇരയായിട്ടുണ്ട്; അത് കൊണ്ട് തന്നെ ഇതെല്ലാം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.





Powered by Froala Editor

Find out more: