ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയെന്നും ദേശീയ അന്വേഷണ വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളെ ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സന്ദീപിനെയും സ്വപ്നയെയുമാണ് ഒരാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു.
ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടൻ കസ്‌റ്റഡിയിൽ ലഭിക്കാൻ എൻഐഎ ശ്രമം നടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫാരിദെന്ന് എൻഐഎയുടെ എഫ്ഐആർ. ദുബായിൽ വ്യവസായിയായ ഇയാൾ തൃശൂർ സ്വദേശിയാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. നേരത്തെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നായിരുന്ന എഫ്ഐആറിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ മേൽവിലാസം തിരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫാരിദെന്ന് എൻഐഎയുടെ എഫ്ഐആർ. ദുബായിൽ വ്യവസായിയായ ഇയാൾ തൃശൂർ സ്വദേശിയാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. നേരത്തെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നായിരുന്ന എഫ്ഐആറിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ മേൽവിലാസം തിരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി വിവാദ വനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയതെന്നും ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോയെന്നും ചോദിച്ചു. അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശന നടപടിയുണ്ടാകും അതിൽ സംശയമില്ലെന്നും പറഞ്ഞു.
'ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല.
.
..സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ നമുക്ക് ചെയ്യാനാകുക.' മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് അവലോകന യോഗത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Powered by Froala Editor