
സംസ്‌ഥാനം ആശങ്ക കുഴപ്പത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 19,727 ആയി ഉയര്‍ന്നു. 10,054 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,55,148 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9397 പേരാണ് ആശുപത്രികളിലുള്ളത്. 1237 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 9611 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതോടെ, ആകെ സാമ്പിള്‍ പരിശോധന 354480 ആയി ഉയര്‍ന്നു. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്തു നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53 എന്നിവരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്.സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 745 പേരുടെ രോഗബാധ നെഗറ്റീവായി.
സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 1954 പേരാണ്.തലസ്ഥാനത്ത് 2723 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഐസിയുവില്‍ 11 പേര്‍സ വെന്റിലേറ്ററില്‍ ഒരാള്‍ക്ക്, 7 ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള പുതുക്കുറിച്ചി അഞ്ച് തെങ്ങ് ഇവിടങ്ങളില്‍ സമീപത്തേക്കും കൊവിഡ് പടരുന്ന സാഹചര്യം ഉണ്ട്. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ 1428 കൊവിഡ് പരിശോധന നടത്തിയതില്‍ 35 പേര്‍ക്ക് പോസിറ്റിവ് കണ്ടെത്തി.നിയന്ത്രണം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'നിയന്ത്രണലംഘനം ഉണ്ടായാല്‍ പോലീസ് ഇടപെടല്‍ ശക്തമാക്കും. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല, കര്‍ശന നടപടി ഉണ്ടാകും, ഇനിയും രോഗബാധ കൂടും, അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്', മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് രോഗവ്യാപനതോതും ക്ലസ്റ്ററും കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന പോലെ തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 161 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നത്തെ കൊവിഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ പരിശോധിക്കാം.കേരളത്തില്‍ ആശങ്ക പടര്‍ത്തി കൊവിഡ് രോഗബാധ. ഇന്നും അഞ്ഞൂറിന് മുകളിലാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.