ഏലയ്ക്കാപ്പൊടിയും പാലും ഒരുമിച്ചു മുഖത്ത് പുരട്ടൂ. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന്റെ വിലയിലൊക്കെ വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് നൽകുന്ന ഗുണങ്ങളിൽ മാത്രം ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല. ഗുണത്തോടൊപ്പം സുഗന്ധത്തിലും ഏലക്ക മുന്നിൽ തന്നെ. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന സുഗന്ധമുള്ള ഏലയ്ക്ക ദഹനപ്രശ്നം അകറ്റുവാൻ സഹായിക്കുന്നു. ഇഞ്ചി കുടുംബത്തിലെ അംഗമായ ഏലയ്ക്ക അഥവാ ഏലത്തിന് ആന്റിസെപ്റ്റിക്, ലൈംഗീകോത്തേജന, ദഹന സംബന്ധമായ ഗുണങ്ങൾ ഉണ്ട്. ഇത് ഉത്തേജക ഔഷധമായും ഉപയോഗിക്കുന്നു. ഏലയ്ക്ക നിങ്ങളുടെ മനസ്സിനെ ഉയർത്തുകയും ശാന്തമായ ധ്യാനാവസ്ഥയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് പിരിമുറുക്കവും ഉത്കണ്ഠയും, അലസതയും നാഡീ ക്ഷീണവും ലഘൂകരിക്കുകയും ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



എന്നാൽ ഈ സുഗന്ധവ്യഞ്ജനം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ദക്ഷിണേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ഏലയ്ക്കയുടെ പാകമായ ഉണക്കിയ വിത്തുകൾ ശരീരത്തിന് അവിശ്വസനീയമായ ഗുണങ്ങൾ നൽകുന്നു. ഏലക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ചർമ്മത്തിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും ചർമ്മത്തിലെ കളങ്കങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് വ്യക്തവും സുന്ദരവുമായ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ, ഇത് ചർമ്മത്തിന്റെ ഭംഗി വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യും.



ചർമ്മത്തിൽ ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങളെയും നേരിടാൻ ഏലക്ക സഹായകമാണ്. ചില ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്ക എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? ചർമ്മ അലർജിയെ ചികിത്സിക്കുന്നു: ഏലയ്ക്കയുടെ ആന്റിസെപ്റ്റിക് സവിശേഷതകൾ കാരണം, ചർമ്മത്തെ ശുദ്ധീകരിക്കാനും ശമിപ്പിക്കാനും ഏലയ്ക്ക സോപ്പുകളിൽ നന്നായി പ്രവർത്തിക്കുന്നു. ചർമ്മത്തിലെ അലർജികൾക്കും അവസ്ഥതകൾക്കും ഇത് ഉത്തമ പരിഹാരമാണ്.


മുഖക്കുരുവിനെ സുഖപ്പെടുത്തുവാനും, പാടുകൾ നീക്കം ചെയ്യുവാനും ഇത് ഫലപ്രദമാണ്.ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ : ഏലയ്ക്കയിൽ ആന്റിബാക്ടീരിയൽ ഗുണങ്ങളും വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളും അടങ്ങിയിരിക്കുന്നു. ഏലയ്ക്ക ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതോടൊപ്പം ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും നേരിട്ട് ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യുന്നു.ഇത് തയ്യാറാക്കാൻ ഒരു ടേബിൾ സ്പൂൺ പാൽ എടുത്ത് 2 ടീസ്പൂൺ ഓട്സ് പൊടിയും 1 ടീസ്പൂൺ ഏലയ്ക്കയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളാനും ചർമ്മത്തിന് ദൃഢത നൽകാനും ഈ കൂട്ട് നിങ്ങളെ സഹായിക്കുന്നു.

Find out more: