
തല കീഴ്‌പ്പോട്ടാക്കി കാലുകൾ ഉയർത്തി അരക്കെട്ട് കൈ കൊണ്ടുയർത്തി നിൽക്കുന്ന യോഗാ പോസാണിത്. ഇതു പോലെ ചെയ്യുമ്പോൾ വിപരീത ദിശയിലാണ് തലയെത്തുന്നത്. ഇതാണ് രക്തപ്രവാഹം വർദ്ധിപ്പിയ്ക്കുന്നുവെന്നു പറയുന്നതിന്റെ അടിസ്ഥാനവും. ഇതല്ലാതെ കട്ടിലിൽ നിന്നും തല താഴേയ്ക്കിട്ടു കിടക്കുന്നത് ഇതിനു സമമായ ഗുണം നൽകുമെന്നു പറയുന്നു.യോഗാ രീതിയിൽ സർവാംഗാസനം പോലുളള യോഗാമുറകൾ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ഇതിലും ഇൻവേർഷൻ മെത്തേഡാണ് ഉപയോഗിയ്ക്കപ്പെടുന്നത്. ഇൻവേർഷൻ രീതി പൂർണമാകണമെങ്കിൽ എണ്ണ പുരട്ടി മസാജ് വേണമെന്നു പറയാം. ഇതിനായി വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും ഓയിലുകൾ ഉപയോഗിയ്ക്കാം. ഇത് ചെറുതാക്കി ചൂടാക്കി ഉപയോഗിച്ചാൽ ഗുണമേറും. മുടി ഇൻവേർഷൻ രീതിയിൽ ഇട്ട്, അതായത് മുന്നോട്ടു കുനിഞ്ഞ് കീഴ്‌പ്പോട്ടാക്കി നല്ലതു പോലെ ശിരോചർമത്തിൽ മസാജ് ചെയ്യാം.
പിന്നീട് കുറച്ചു നേരം ഇതേ രീതിയിൽ തന്നെ ഇരിയ്ക്കുകയോ നിൽക്കുകയോ ചെയ്യാം. മുടി കീഴ്‌പ്പോട്ടാകണം എന്നതു മാത്രമാണ് കാര്യം.ഇൻവേർഷൻ രീതി പൂർണമാകണമെങ്കിൽ എണ്ണ പുരട്ടി മസാജ് വേണമെന്നു പറയാം. ഇതിനായി വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും ഓയിലുകൾ ഉപയോഗിയ്ക്കാം.തല ഇതു പോലെ വിപരീത ദിശയിലേക്കാക്കുമ്പോൾ, കൂടുതൽ രക്തം തലയോടിലേയ്‌ക്കെത്തുന്നു. ഇതാണ് മുടി വളരാൻ സഹായിക്കുന്ന വഴിയായി പറയുന്നത്. മാത്രമല്ല, ബ്ലോക്ക്ഡ് ആയ രക്തക്കുഴലുകൾ ഇതേ രീതിയിൽ തല കീഴാക്കി പിടിയ്ക്കുമ്പോൾ തുറക്കുന്നു. ഇതിലൂടെയും രക്തപ്രവാഹം വർദ്ധിയ്ക്കുന്നു.മുടി വളർച്ചയ്ക്കു പ്രധാനപ്പെട്ടതാണ് ശിരോചർമത്തിലെ രക്തപ്രവാഹം വർദ്ധിയ്ക്കുന്നത്.തല ഇത്തരത്തിൽ കീഴ്‌പ്പോട്ടാക്കി പിടിയ്ക്കുമ്പോൾ ചിലർക്ക് തലവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം.
കൂടാതെ ബിപി, കഴുത്തു വേദന പോലെയും പ്രശ്‌നമുണ്ടാകാം. ഇങ്ങനെ തോന്നിയാൽ ഒറ്റയടിയ്ക്ക് തല മുകളിലേയ്ക്കാക്കാതെ മെല്ലെ ഉയർത്തുക. ഇത്തരം പ്രശ്‌നങ്ങളെങ്കിൽ ഇരുന്ന് തല കീഴ്‌പ്പോട്ടാക്കുക. എന്നാൽ ഇതേ രീതിയിൽ യോഗാ പോസുകൾ കൃത്യമായി പഠിച്ചു ചെയ്യുന്നത് ഗുണം നൽകുന്നു. യോഗയിൽ തല കുത്തി നിന്നുള്ള യോഗാമുറകൾ ധാരാളമുണ്ട്.ഇങ്ങനെ ഇതേ രീതിയിൽ തല കീഴ്‌പ്പോട്ടേക്കാക്കി കഴിവതും നേരം ഇരിയ്ക്കാം. എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാൽ ചെയ്യരുത്.
തല പെട്ടെന്നു തന്നെ മുകളിലേയ്ക്ക് ഉയർത്തരുത്. പതിയെ ഉയർത്തി സാധാരണ സ്ഥിതിയിൽ എത്തുക. പിന്നീടീ എണ്ണ കളയാം. ഈ രീതി മുടി വളരാൻ താൽപര്യമെങ്കിൽ പരീക്ഷിയ്ക്കാം.അതായത് മുടി വളരാൻ എന്താണ് വഴി എന്നന്വേഷിച്ചു നടക്കുന്നവർ ധാരാളമുണ്ട്. ഇതിനായി പരസ്യത്തിൽ കാണുന്നത് മുഴുവൻ പരീക്ഷിയ്ക്കുന്നവരും ചില്ലറയല്ല. എന്നാൽ പലപ്പോഴും പലർക്കും ഗുണം കിട്ടാറില്ല. മുടി വളരാൻ ഇത്തരം വഴികളല്ലാതെ സയൻസ് തന്നെ പറയുന്ന ചില വഴികളുണ്ട്. ഇതിലൊന്നാണ് ഇൻവേഷൻ മെത്തേഡ് എന്നത്.