കഴുത്തിലെ കരുവാളിപ്പ് മാറാൻ ഈ വഴി പ്രയോഗിക്കൂ. സൗന്ദര്യ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കഴുത്തിലുണ്ടാകുന്ന കരുവാളിപ്പും കറുപ്പുമെല്ലാം. മുഖത്തേപ്പോലെ ശ്രദ്ധ കൊടുക്കാത്തതിനാൽ തന്നെ ഇതൊരു പ്രശ്‌നമായി മാറുകയും ചെയ്യും. പ്രത്യേകിച്ചും മുഖത്തിന് നിറമെങ്കിൽ കഴുത്തിലെ കരുവാളിപ്പ് കാര്യമായ പ്രശ്‌നം തന്നെയാണ്. ഇതിനായി നമുക്കു പരീക്ഷിയ്ക്കാവുന്ന പല വീട്ടു വൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ. കഴുത്തിലെ കരുവാളിപ്പ് മാറ്റി കഴുത്തിന് ഭംഗിയും മൃദുത്വവുമെല്ലാം നൽകുന്ന തികച്ചും സ്വാഭാവികമായ ചില നാട്ടുവൈദ്യങ്ങൾ.അൽപം ആപ്പിൾ സിഡെർ വിനെഗറെടുത്ത് ഇതിൽ പഞ്ഞി മുക്കി കഴുത്തിൽ പുരട്ടാം. വല്ലാതെ സെൻസിറ്റീവ് സ്‌കിന്നെങ്കിൽ ഇത് നേർപ്പിച്ച് പുരട്ടാം. കരുവാളിപ്പ് മാറാൻ ഇതേറെ നല്ലതാണ്. ചെറുനാരങ്ങയും ഇതേ രീതിയിൽ ഉപയോഗിയ്ക്കാം.


  ഇതും ബ്ലീച്ചിംഗ് ഇഫക്ട് നൽകി കഴുത്തിലെ കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്ന ഒന്നാണ്.ആപ്പിൾ സിഡെർ വിനെഗർ ഇതിനുള്ള മറ്റൊരു പരിഹാരമാണ്. ചർമത്തിലെ പിഎച്ച് നിയന്ത്രിച്ചു നിർത്താൻ ഇതേറെ നല്ലതാണ്. ഇത് ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ സഹായിക്കുന്നു. കഴുത്തിലെ കരുവാളിപ്പിന് ഏറ്റവും നല്ല മരുന്നാണ് ഉരുളക്കിഴങ്ങ്. ഇതിന്റെ നീര് കഴുത്തിൽ പുരട്ടാം. ഇത് അരച്ചു പുരട്ടാം. ഇത് കഴുത്തിൽ പുരട്ടുന്നത് ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്നു. യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്.



 ഇതു പോലെ കുക്കുമ്പർ നീര് കഴുത്തിൽ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇവയെല്ലാം ഉരുളക്കിഴങ്ങും നാരങ്ങാനീരും കലർത്തി പുരട്ടാം. ഇതിൽ കുക്കുമ്പർ ജ്യൂസും കലർത്തി പുരട്ടാം.മഞ്ഞൾപ്പൊടി കൂടി കലർത്തി പുരട്ടാം. ഇത് കഴുത്തിലെ ചർമത്തിന് നിറം വയ്ക്കാനും മൃദുവാകാനുമെല്ലാം ഏറെ നല്ലതാണ്. മഞ്ഞളും കരുവാളിപ്പും ടാനുമെല്ലാം മാറാൻ ഏറെ നല്ലതാണ്. കഴുത്തിലേയും മുഖത്തേയുമെല്ലാം കരുവാളിപ്പു മാറാൻ ഇതേറെ നല്ലതാണ്.


 തൈര് കഴുത്തിലെ കരുവാളിപ്പ് അകറ്റാനുള്ള മറ്റൊരു വീട്ടുവൈദ്യമാണ്. ഇതിലെ ലാക്ടിക് ആസിഡ് കരുവാളിപ്പ് മാറാൻ നല്ലതാണ്. അൽപം പുളിയുന്ന തൈരെങ്കിൽ ഏറെ ഗുണകരം. മുഖത്തിന്റെ സൗന്ദര്യത്തിനൊപ്പം തന്നെ കഴുത്തിന്റെ സൗന്തര്യവും പ്രധാനമാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ കഴുത്തും പലപ്പോഴും സൗന്ദര്യത്തിന് അളവു കോലായി എടുക്കാറുണ്ട്. എന്നാൽ കഴുത്തിലെ സൗന്ദര്യ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കഴുത്തിലുണ്ടാകുന്ന കരുവാളിപ്പും കറുപ്പുമെല്ലാം.  

Find out more: