അതുകൊണ്ടുതന്നെ തുടർച്ചയായി ഇത്തരത്തിൽ ശാരീരിക വേദനകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ, വേദനയുടെ അടിസ്ഥാന കാരണം കണ്ടെത്തുകയും പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങളിലേക്ക് തിരിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വേദനകൾ എന്തെങ്കിലും ഒരു ആരോഗ്യസ്ഥിതി മൂലമാണെന്ന് സംശയമുണ്ടെങ്കിൽ അത് സ്ഥിരീകരിക്കാനും കൂടുതൽ വഷളാകുന്നതിനു മുൻപ് വേണ്ട പരിഹാരങ്ങൾ നേടാനുമായി എത്രയും വേഗത്തിൽ ഒരു ഡോക്ടറുടെ നിർദേശം ചോദിച്ചറിയണം.ശരീരത്തിൽ ഇത്തരത്തിൽ വേദനയ്കൾ ഉണ്ടാവുമ്പോൾ കൂടുതൽ ആളുകളും വേദനസംഹാരി ഗുളികകൾ കഴിക്കാറ് പതിവാണ്.ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് ഇതിലേക്ക് 1 കപ്പ് ഉപ്പ് കലർത്തുക. വേദനയുള്ള ശരീരഭാഗം ഈ വെള്ളത്തിൽ 15-20 മിനിറ്റ് നേരം മുക്കിപ്പിടിക്കുക. കുറഞ്ഞത് 15 മിനിറ്റ് നേരം ഇത് ചെയ്യാം.
ഇതല്ലെങ്കിൽ ഒരു തൂവാല ഉപ്പിട്ട വെള്ളത്തിൽ മുക്കിവച്ച ശേഷം നിങ്ങളുടെ വേദനയുള്ള ഭാഗങ്ങളിൽ ഇതുപയോഗിച്ച് ചൂടുപകരാം. ഉപ്പുവെള്ളം ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും പേശിവേദനയിൽ നിന്ന് മോചനം നൽകുന്നതിനും പണ്ടുമുതൽക്കേ പേരുകേട്ടതാണ്. ചൂടുവെള്ളം പേശികളിലെ സമ്മർദ്ദം കുറയ്ക്കാനും വഴിയൊരുക്കുന്നു. അതിനാൽ തന്നെ വ്യായാമം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമായി ഇത് പരിഗണിക്കാം. വേദനകൾ കുറയ്ക്കാനായി ഉപ്പുവെള്ളം നിങ്ങളുടെ ശരീരത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം.
ശരീരവേദനയും ശാരീരിക സമ്മർദ്ധവും ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് മസാജിങ്ങ്. ശരിയായി ചെയ്യുന്ന ഒരു മസാജ് നിങ്ങളുടെ ശരീരത്തിലെ വേദനകളും സമ്മർദ്ദവും കുറച്ചുകൊണ്ട് ശാന്തതാ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നാഡികളെ സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തി വേദനയിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. മസാജ് ചെയ്യുമ്പോൾ ചെറുതായി ചൂടാക്കിയ കടുക് എണ്ണ കൂടെ ഉപയോഗിക്കുകയാണെങ്കിൽ ഇത് ശരീരത്തിന് വേദനയ്‌ക്കെതിരായി വളരെയധികം ഫലങ്ങൾ നൽകും.