വയർ സംബന്ധമായ രോഗങ്ങൾക്ക് കൂവനൂറ് ഉപയോഗിക്കൂ. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഒരു പോലെ ചേരുന്ന ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണ വസ്തുവാണിത്. സ്റ്റാർച്ചടങ്ങിയ ഇത് ബിസ്‌കറ്റുകൾ ഉണ്ടാക്കാൻ ഉപയോഗിയ്ക്കുന്നുണ്ട്. നല്ല ശുദ്ധമായ കൂവപ്പൊടി കുറുക്കി കഴിയ്ക്കാം. ഇത് പൊതുവേ കൂവനൂറ് എന്നാണ് അറിയപ്പെടുന്നത്. പാലും ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർത്ത് തയ്യാറാക്കുന്ന ഇത് സ്ത്രീകളുടെ ആഘോഷമായ തിരുവാതിരയിൽ പ്രധാനപ്പെട്ട ഒന്നാണ്. കൂവനൂറ് ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ. ഇതിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേൺ, സിങ്ക്, സെലേനിയം, കോപ്പർ, സോഡിയം, വൈറ്റമിൻ എ, വൈററമിൻ സി, നിയാസിൻ, തയാമിൻ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണിത്.



 നമ്മുടെ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പലപ്പോഴും മരുന്ന് ഭക്ഷണം തന്നെയാണ്. സ്വാദിനും ആരോഗ്യത്തിനും വേണ്ടി മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇതിൽ പലതും നാടൻ ഭക്ഷണങ്ങളാണ്. ഇത്തരത്തിൽ ഒന്നാണ് കൂവ അഥവാ ആരോറൂട്ട്. കൂവ കിഴങ്ങു വർഗമാണ്. ഇത് ഉണക്കിപ്പൊടിച്ച് ഭക്ഷണ രൂപത്തിൽ ഉപയോഗിയ്ക്കാം.ഛർദി ,വയറിളക്കം പോലുള്ള രോഗങ്ങൾക്കും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കും ഇത് അത്യുത്തമമാണ്. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്. ഇറിട്ടബിൾ ബൗൾ സിൻഡ്രോം, അതായത് ഭക്ഷണം കഴിച്ചാൽ പെട്ടെന്നു തന്നെ ടോയ്‌ലറ്റിൽ പോകാൻ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്.




 കൂവ വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ദഹിയ്ക്കാൻ വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇതിലെ സ്റ്റാർച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.ഇത് ദഹന പ്രശ്‌നങ്ങൾക്ക് ഏറെ നല്ലതാണ്.ധാരാളം അയേൺ അടങ്ങിയ ഇത് വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികളിലും കുഞ്ഞുങ്ങളിലും രക്തോൽപാദനം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണിത്.



 ശരീരത്തിന്റെ പിഎച്ച്‌ അഥവാ ആസിഡ്,ആൽക്കലി ബാലൻസ് നില നിർത്താൻ കൂവ അത്യുത്തമമാണ്.ഇതിൽ കാൽസ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്. ഇത് കുട്ടികൾക്കു നൽകുന്നതും മുതിർന്നവർ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിൻ കൂടാൻ സഹായിക്കും. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടിൽ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാൻ. 

Find out more: