മുഖത്തിന് ഭംഗി കൂടാൻ ഫേഷ്യൽ യോഗ പരീക്ഷിക്കാം.  സംഗതി സത്യമാണ്. നമുക്ക് വീട്ടിൽ തന്നെയാണ് ചെയ്യാവുന്ന ചില ഫേഷ്യൽ യോഗകൾ നമ്മുടെ മുഖചർമത്തിൻ്റെ തിളക്കം വർദ്ധിപ്പിച്ചുകൊണ്ട് കാണാൻ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നു. യഥാർത്ഥത്തിൽ നമ്മുടെ ചർമ്മസ്ഥിതി കാലക്രമേണ പ്രായമാകുന്ന പേശികളാൽ നിർമ്മിതമായതാണ്. ഫേഷ്യൽ യോഗ ചെയ്യുന്നത് ഇത്തരം പേശികളിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ചർമ്മത്തെ കൂടുതൽ ഉറപ്പുള്ളതാക്കി മാറ്റുന്നു. അതോടൊപ്പം ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.യോഗ ചെയ്താൽ വണ്ണം കുറയും, ആരോഗ്യം മെച്ചപ്പെടും, എന്നൊക്കെ പറഞ്ഞാൽ ആരായാലും വിശ്വസിച്ചുപോകും. എന്നാൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനുമൊക്കെ യോഗ സഹായിക്കും എന്ന് പറഞ്ഞാൽ ചിലരെങ്കിലും ഒന്ന് സംശയിച്ചു നിൽക്കും. എന്നാൽ സംഗതി സത്യമാണ്. ഇത്തരമൊരവസ്ഥ ഉറപ്പായും ഒരാളുടെ ആത്മവിശ്വാസത്തെ എളുപ്പത്തിൽ തകർത്തു കളയും എന്നതിൽ സംശയമില്ല.


അതിനാൽ തന്നെ ഇതിനെ നേരിട്ടുകൊണ്ട് നമ്മുടെ ചർമ്മത്തെ കൂടുതൽ കാലം ആരോഗ്യകരമായി തുടരാനനുവദിക്കാനും കേടുപാടുകൾ തീർത്തുകൊണ്ട് മികച്ച ചർമസ്ഥിതി ഉറപ്പാക്കാനുമായി ഇക്കാര്യത്തിൽ നിങ്ങൾ കുറച്ച് സമയവും പരിശ്രമവും നിക്ഷേപിക്കേണ്ടതുണ്ട്.ഇന്ന് നാം ജീവിക്കുന്ന ആധുനിക ജീവിതശൈലിയെ കണക്കിലെടുക്കുമ്പോൾ നമ്മുടെ ചർമ്മസ്ഥിതി മങ്ങിയതായിത്തീരുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം സൂര്യതാപം മുതൽ മാനസിക സമ്മർദ്ദം വരെയുള്ള കാര്യങ്ങൾ പ്രധാന കാരണമായി മാറുന്നുണ്ട്. ഇവയെല്ലാം വാർദ്ധക്യത്തിന്റെ അകാല ലക്ഷണങ്ങളെ ചർമത്തിൽ വേഗത്തിൽ പ്രകടമാക്കുന്നു.ഫേഷ്യൽ യോഗ പതിവായി ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തെ എല്ലായ്പ്പോഴും തിളക്കമാർന്നതാണെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു. നിങ്ങൾക്ക് എവിടെയും ഏത് സമയത്തും പരിശീലിക്കാൻ കഴിയുന്നതും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമായ ഈ ഫേഷ്യൽ വ്യായാമങ്ങൾ ഏതെല്ലാമെന്ന് അറിയാം.



ചർമ്മത്തിൻ്റെയും മുഖപേശികളുടെയും ആരോഗ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫേഷ്യൽ യോഗ വ്യായാമങ്ങൾ ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങളെ നല്ല രീതിയിൽ പരിഹരിക്കാനാകും. നേരെയിരുന്നുകൊണ്ട് ‘O’ ആകൃതിയിലേക്ക് നിങ്ങളുടെ ചുണ്ടുകളെ വലിച്ചു നീട്ടുക. അതിനോടൊപ്പം കണ്ണുകൾ വിശാലമാക്കുക. നിങ്ങൾക്ക് കഴിയുന്നത്ര നേരം ഇത് പിടിച്ചുനിർത്തുക. കുറഞ്ഞത് 10 സെക്കൻഡിലെങ്കിലും ആരംഭിച്ച് സാവധാനം സമയം 30 സെക്കൻഡായി വർദ്ധിപ്പിക്കുക. ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നതിനാവശ്യമായ രീതിയിൽ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിന് ഈ വ്യായാമം മികച്ചതാണ്. ഇത് നിങ്ങളുടെ ചർമത്തിലെ നേർത്ത വരകളുടെ രൂപം കുറയ്ക്കുകയും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും.ഇത് വളരെ ലളിതമായ രീതിയിൽ ചെയ്യാൻ കഴിയുന്ന വ്യായാമമാണിത്. 


നിങ്ങളുടെ ചുണ്ടുകൾ മുന്നോട്ട് കൂർപ്പിച്ച് വെച്ചുകൊണ്ട് വേണം ഇത് ചെയ്യാൻ ആരംഭിക്കേണ്ടത്. തുടർന്ന് ചുണ്ടുകൾ അകത്തി വിശാലമായി ഒന്ന് പുഞ്ചിരിക്കുക. പൗട്ട് ആൻഡ് സ്മൈൽ വ്യായാമം ചെയ്യുമ്പോൾ ഇത് കഴിയുന്നത്ര വേഗത്തിൽ വേണം ചെയ്യാൻ എന്ന കാര്യം ഓർമ്മയിൽ വയ്ക്കുക. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ഈ വ്യായാമം ചെയ്യാനാവും. എന്നിരുന്നാൽ തന്നെയും മികച്ച ആനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ ഓരോ തവണ നിങ്ങളിത് ചെയ്യുമ്പോഴും കുറഞ്ഞത് 10 ആവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇത് മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ താടിയെല്ലിൻ്റെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും.

Find out more: