വെള്ളം കുടിച്ചു തടി കുറയ്ക്കാം ഈ ജാപ്പനീസ് വിദ്യയിലൂടെ. പൊതുവേ ആരോഗ്യത്തിന്റെ, ചർമത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് ജപ്പാൻകാർ. ആയുർദൈർഘ്യം കൂടുതലുളളവർ. അതേ സമയം ഇവരിൽ അധികം തടിയുള്ളവരുമുണ്ടാകില്ല. സൗന്ദര്യ, ആരോഗ്യ സംരക്ഷണത്തിന് ഇവർക്കും ഇവരുടേതാ വിദ്യകളുണ്ട്. ഇതിൽ ഒന്നാണ് വെളളം കുടിച്ചുള്ള ജാപ്പനീസ് ടെക്‌നിക്. വളരെ സിംപിളായി ചെയ്യുന്ന ഈ വിദ്യ പൊതുവേ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ ജപ്പാൻകാർ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് നമുക്കും വളരെ ആരോഗ്യകരമായി പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. യാതൊരു പാർശ്വ ഫലങ്ങളുമില്ലാത്ത, കഠിനമായ രീതികളില്ലാത്ത ഈ വിദ്യ തടി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തൽ.  തടി കുറയ്ക്കാൻ പല വഴികളുമുണ്ട്. ഇതിൽ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാമാണ് ഗുണം നൽകുന്നവ. ജീവിത ശൈലികൾക്കും ഒരു പരിധി വരെ പ്രധാന്യമുണ്ട്. പല നാടുകളിലും പല തരത്തിലുള്ള വിദ്യകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

   നല്ല ശോധനയും ഇതിനു സഹായിക്കും. ഈ പ്രത്യേക വാട്ടർ തെറാപ്പിയിൽ ആമാശയം ശുചിയാക്കുന്നു. ദഹന വ്യവസ്ഥയുടെ ആരോഗ്യം കാക്കുന്നു. ഉണർന്ന ഉടൻ തന്നെ വെള്ളം കുടിയ്ക്കുകയെന്നത് ജപ്പാനിലെ പരമ്പരാഗത ആരോഗ്യ ചിട്ടകളുടെ ഭാഗം തന്നെയാണ്. തടി കുറയ്ക്കാൻ മാത്രമല്ല, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനും ഈ വെള്ളം കുടി സഹായിക്കുന്നുവെന്നതാണ് വാസ്തവം. ചെറുചൂടുള്ളതെങ്കിൽ ഗുണം കൂടും. ഇതിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞു ചേർക്കാം. ഇത് നീണ്ട നേരത്തിനു ശേഷം ശരീരത്തിന് ജലാംശം നൽകുന്നു. കുടൽ, കിഡ്‌നി, ലിവർ ആരോഗ്യത്തിനിത് നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകൾ രാവിലെ തന്നെ നീക്കം ചെയ്യാനുള്ള വഴി കൂടിയാണിത്. ശരീരത്തിലെ വിസർജ്യങ്ങൾ പുറന്തള്ളിയാണ് ഈ രീതി ഗുണകരമാകുന്നത്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താൻ ഈ രീതി സഹായിക്കും.ഈ തെറാപ്പി പ്രകാരം രാവിലെ ഉണർന്നാൽ ഉടൻ നാല് ഗ്ലാസ് വെള്ളം വെറും വയറ്റിൽ കുടിയ്ക്കുക. സാധാരണ വെള്ളമാകാം, ചെറു ചൂടുള്ളതാകാം.


   ഒരു ഗ്ലാസ് കുടിച്ച ശേഷം ഒരു മിനിററ് കഴിഞ്ഞ് അടുത്ത ഗ്ലാസാകാം. സിപ് ചെയ്തു കുടിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ആരോഗ്യകരമായി വെള്ളം കുടിയ്ക്കാനുള്ള വഴിയും സിപ് ചെയ്തു കുടിയ്ക്കുന്നതാണ്. ഒറ്റയടിയ്ക്ക് കുടിയ്ക്കുന്നതല്ല. വെള്ളം കുടിയ്ക്കുന്നതിന്റെ പൂർണ ഗുണം ഇതേ രീതിയിൽ ലഭ്യമാകുന്നു.ഒറ്റയടിയ്ക്ക് ഇത്രയും വെളളം കുടിയ്ക്കാൻ ബുദ്ധിമുട്ടെങ്കിൽ ഒരു ഗ്ലാസിൽ തുടങ്ങി സാവധാനം അളവ് കൂട്ടുന്നതാകും നല്ലത്. ഇതു പോലെ നാലു ഗ്ലാസ് വെളളം കുടിയ്ക്കുമ്പോൾ ഇത് ഒറ്റയടിയ്ക്ക് കുടിച്ചു തീർക്കരുത്.ഇതു പോലെ ഭക്ഷണ ശേഷം രണ്ടു മണിക്കൂർ നേരത്തേയ്ക്ക് യാതൊന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യരുത്. അതായത് ഓരോ ഭക്ഷണ ശേഷവും. 2 മണിക്കൂർ നേരത്തേയ്ക്ക് യാതൊന്നും കുടിയ്ക്കരുത്, കഴിയ്ക്കരുത്. വെള്ളം പോലും.


  രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച ശേഷം മുക്കാൽ മണിക്കൂർ ശേഷം മാത്രം എന്തെങ്കിലും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യുക. ഇത് കുടിച്ച വെളളം കൊണ്ടു തന്നെ ശരീരത്തിന്റ ആന്തരിക വ്യവസ്ഥ നടപ്പാക്കാൻ സഹായകമാകുന്നു. തടി കുറയ്ക്കാൻ ഇത് നല്ലതാണ്. കാരണം ഇതാണ് ദഹനത്തിന് ചേർന്ന രീതി. ഇതു പോലെ ദിവസവും ഒരു മണിക്കൂർ നേരം നടക്കുകയെന്നതും പ്രധാനമാണ്. ജാപ്പനീസ് വാട്ടർ തെറാപ്പി പ്രകാരം രാത്രി കിടക്കാൻ നേരത്ത് ഉപ്പുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുകയും വേണം. ചെറുചൂടുള്ള ഉപ്പു വെള്ളം ഉപയോഗിച്ചു വേണം, ഗാർഗിൾ ചെയ്യാൻ. ഈ ടെക്‌നിക് പ്രകാരം ഭക്ഷണം കഴിയ്ക്കാനും വിധം പറയുന്നു. നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കുക. കുറേശെ വീതം സമയമെടുത്ത് കഴിയ്ക്കാം. വലിച്ചു വാരി വിഴുങ്ങരുതെന്നർത്ഥം.

Find out more: