നിങ്ങൾ അമിതമായി വിയർക്കുന്ന ലക്ഷണമുണ്ടെങ്കിൽ നിങ്ങളുടെ ജല ഉപഭോഗത്തിൻ്റെ ഈ കാര്യത്തിൽ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. കാരണം ശരീരത്തിൽ എപ്പോൾ വേണമെങ്കിലും നിർജ്ജലീകരണം സംഭവിച്ചേക്കാം. ഇത് ആങ്കുലർ ചൈലിറ്റിസ് രോഗസാധ്യത വർദ്ധിപ്പിക്കുന്നു.കാനഡയിലെ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിളർച്ചയുടെ ലക്ഷണങ്ങൾ ആങ്കുലർ ചൈലിറ്റിസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. നമ്മുടെ ശരീരത്തിൻ്റെ ആവശ്യകതകളെ നിറവേറ്റാൻ അയൺ പോഷകങ്ങൾ ഏറ്റവും ആവശ്യകമാണ്. ഇതിൻ്റെ കുറവ് ഈയൊരു രോഗലക്ഷണത്തിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, വിറ്റാമിൻ ബി, സിങ്ക് എന്നിവയുടെ കുറവും ആങ്കുലർ ചൈലിറ്റിസുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാൽ തന്നെ ഇതിൻ്റെ സാധ്യതകളെ കുറയ്ക്കാനായി സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ പോഷകങ്ങളുടെ കുറവില്ലെന്ന് ഉറപ്പാക്കുക.കാലാവസ്ഥ തണുത്തതും വരണ്ടതുമായിരിക്കുമ്പോൾ നിങ്ങളുടെ ചുണ്ടുകളും മുഖവും ശരിയായി ഈർപ്പമുള്ളതാക്കുന്നുവെന്ന് ഉറപ്പാക്കുക. അതിനായി നിങ്ങൾക്ക് നല്ല ഏതെങ്കിലും മോയ്‌സ്ചുറൈസറോ ലിപ് ബാമുകളോ അല്ലെങ്കിൽ പെട്രോളിയം ജെല്ലിയോ ഉപയോഗിക്കാം. ഇത് ചർമ്മത്തിന് ഒരു സംരക്ഷിത പാളി നൽകുന്നു. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.പ്രത്യേകിച്ചും തണുപ്പുകാലങ്ങളിലും ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. സാധാരണ തണുപ്പ് കാലങ്ങളിൽ നാമെല്ലാവരും വെള്ളം കുടിക്കുന്നതിൻ്റെ അളവ് കുറയ്ക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമിക്കുക.