തിരക്കേറിയ ജീവിതശൈലി മൂലം നാം നിരന്തരമായ സമ്മർദ്ദത്തിനും ക്ഷീണത്തിനും വിധേയരാകുന്നു. നെറ്റിയിലെ നേർത്ത വരകളും ചുളിവുകളും നമ്മുടെ തിരക്കേറിയതും തെറ്റായതുമായ ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ്. മുഖം കാണാൻ ചെറുപ്പമാണെങ്കിലും നെറ്റിയിൽ കാണപ്പെടുന്ന ചുളിവുകൾ ഉള്ള സൗന്ദര്യം കൂടെ കവർന്നെടുക്കും. എന്നാൽ നിങ്ങളുടെ രക്ഷയ്‌ക്കായി ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ. വീട്ടിൽ തന്നെ സ്വയം തയ്യാറാക്കാവുന്ന ലളിതമായ പരിഹാരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്രശ്നത്തെ എളുപ്പത്തിൽ നേരിടാൻ കഴിയുന്നതാണ്.മിക്ക സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ചർമ്മത്തിന്റെ ജലാംശം നിലനിർത്തി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.  വെളിച്ചെണ്ണ നെറ്റിയിലെ വരകളും ചുളിവുകളും ഫലപ്രദമായി ഇല്ലാതാക്കുകയും അവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഗുണപ്രദമായ ഫലങ്ങൾ കാണുന്നതിന് എല്ലാ ദിവസവും കുറച്ച് മിനിറ്റ് നേരം നെറ്റിയിൽ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക.


ഇത് നല്ല രീതിയിൽ നിങ്ങള്ക്ക് ഗുണം നൽകും. ആവണക്കെണ്ണ അഥവാ കാസ്റ്റർ ഓയിലിന് അതിശയകരമായ ചർമ്മ സംരക്ഷണ ഗുണങ്ങളുണ്ട്.  ആവണക്കെണ്ണയിൽ ധാരാളമായി കാണപ്പെടുന്ന റിക്കിനോലെയിക് ആസിഡ് ചർമ്മത്തെ ആരോഗ്യപ്രദമാക്കുവാനും, ചർമ്മത്തിന്റെ ചുളിവുകൾ നീക്കി അതിനെ ദൃഢമാക്കുവാനും സഹായിക്കുന്ന പോഷണങ്ങൾ പകരുകയും ചെയ്യുന്നു. ഈ എണ്ണയിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ നെറ്റിയിലെ ചർമ്മത്തെ ആരോഗ്യമുള്ളതും ആ അസ്വസ്ഥത ഉളവാക്കുന്ന നേർത്ത വരകളിൽ നിന്ന് സ്വതന്ത്രവുമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ നെറ്റിയിൽ രണ്ട് തുള്ളി ആവണക്കെണ്ണ പുരട്ടി തടവിയ ശേഷം ഒരു രാത്രി വയ്ക്കുക. രാവിലെ മുഖം ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കാം. 



ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങൾ വിറ്റാമിൻ സി, ഇ എന്നിവ കൊണ്ട് സമ്പുഷ്ടമായതിനാൽ, ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചർമ്മത്തെ മിനുസമാർന്നതാക്കാൻ ഈ പഴങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകൾ കാപ്പിലറികളെ ശക്തിപ്പെടുത്തുകയും ചർമ്മത്തിലെ കൊളാജനും എലാസ്റ്റിനും നിലനിർത്തുകയും, യുവത്വമാർന്ന രൂപം നിങ്ങൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു.ഒരു കോട്ടൺ പഞ്ഞി നാരങ്ങ നീരിൽ മുക്കി നെറ്റിയിൽ പുരട്ടുക. നിങ്ങൾക്ക് ലോലമായ ചർമ്മമുണ്ടെങ്കിൽ നാരങ്ങ നീര് തുല്യമായ അളവിൽ വെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം നെറ്റിയിൽ പുരട്ടി, ഉണങ്ങിയ ശേഷം, നെറ്റി വെറും വെള്ളത്തിൽ കഴുകുക. 

Find out more: