ചർമ്മ പരിപാലനത്തിൻ്റെ കാര്യത്തിൽ സൺ ടാന്നുകൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെ അധിക ചിലവ് ഒന്നുമില്ലാതെ എങ്ങനെ എളുപ്പത്തിൽ ഒഴിവാക്കണമെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഇതിനായി നിങ്ങൾക്ക് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുന്ന ചില പ്രകൃതി പരിഹാരമാർഗ്ഗങ്ങളുണ്ട്. മെലാനിൻ ഉൽപാദനം ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കപ്പെടുത്തുന്നതിനും ചർമ്മത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്നതിനും പരിഗണിക്കപ്പെടുന്ന ഒന്നാണ് പ്രകൃതിദത്ത ചേരുവയായ നാരങ്ങ. നാരങ്ങ നിങ്ങൾക്ക് തേനിനോടൊപ്പം കലർത്തി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക.
ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് മുഖത്ത് പ്രയോഗിച്ച ശേഷം ആ ദിവസം പുറത്തേക്കിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ചർമ്മത്തിലെ കേടുപാടുകൾ സ്വാഭാവികമായ പരിഹരിക്കപ്പെടുന്ന ഘട്ടത്തിൽ വീണ്ടും സൂര്യനിൽ നിന്ന് പ്രഹരമേൽക്കുന്നത് ചർമ്മകോശങ്ങളുടെ കൂടുതൽ നാശനഷ്ടത്തിന് കാരണമാകും. ചർമ്മത്തിന് തിളക്കമാർന്ന ഗുണങ്ങൾ നൽകുന്നതാണ് പപ്പായയിൽ അടങ്ങിയ പപ്പെൻ എന്ന എൻസൈമുകൾ. സൂര്യപ്രകാശത്തിൽ നിന്ന് രക്ഷനേടാൻ സഹായിച്ചുകൊണ്ട് ചർമ്മത്തിലെ പാടുകൾ, കളങ്കങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങൾ ചർമ്മത്തിന് പുതുമ നൽകിക്കൊണ്ട് ചർമ്മത്തിലെ ജലാംശം, ഈർപ്പം എന്നിവ പുനസ്ഥാപിക്കുന്നതിന് വഴിയൊരുക്കും.
ഉരുളക്കിഴങ്ങിൽ കാറ്റെകോളേസ് എന്നു പേരുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്തി പിഗ്മെന്റ് പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ എണ്ണമറ്റ ആൻറി ഓക്സിഡൻറുകളാൽ നിറഞ്ഞ ഇവ സൂര്യപ്രകാശം മൂലം വർദ്ധിക്കാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളിൽ നിന്നുമുള്ള നാശനഷ്ടങ്ങളെ ചെറുക്കാൻ ചർമ്മത്തെ പ്രാപ്തമാക്കുന്നു. രുളക്കിഴങ്ങിൽ നിന്ന് പൾപ്പ് എടുത്ത് മുഖം മസാജ് ചെയ്യാം. അതല്ലെങ്കിൽ അതിശയകരമായ ഫലങ്ങൾക്കായി ഒരു ഉരുളക്കിഴങ്ങ് കഷ്ണമായി മുറിച്ചെടുത്ത് മുഖത്തെ ടാന്നുകൾ ഉള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുക.
നിങ്ങളുടെ മുഖത്തെ ചർമ്മകോശങ്ങൾക്ക് സൂര്യപ്രകാശം മൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സൗമ്യമായ എക്സ്ഫോളിയേറ്റിങ്ങ് ശേഷിയുള്ള ലാക്റ്റിക് ആസിഡ് തൈര് പ്രതിവിധിയായി ഉപയോഗിക്കാം. ഇത് ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് തുളച്ചുകയറുകയും സൂര്യപ്രകാശം മൂലം നഷ്ടപ്പെട്ട ഈർപ്പത്തെ പുനസ്ഥാപിക്കുകയും ചെയ്യും. നിങ്ങളുടെ മുഖത്ത് കുറച്ച് തക്കാളി നീര് പുരട്ടുന്നത് സൺ ടാന്നുകളെ എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന പ്രതിവിധിയാണ്. പ്രകൃതിദത്താ അസിഡിറ്റി ഗുണങ്ങളുള്ള തക്കാളി ചർമ്മത്തിന്റെ ഉപരിതലത്തിലെ നിർജ്ജീവ കോശങ്ങളിൽ നീക്കം ചെയ്യാനും സൂര്യന്റെ കിരണങ്ങളാൽ നഷ്ടപ്പെട്ട ചർമ്മത്തിന്റെ തിളക്കം പുന:സ്ഥാപിക്കാനും സഹായിക്കുന്നു. നിങ്ങളുടെ മുഖത്ത് കുറച്ച് തക്കാളി നീര് പുരട്ടുന്നത് സൺ ടാന്നുകളെ എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന പ്രതിവിധിയാണ്. പ്രകൃതിദത്താ അസിഡിറ്റി ഗുണങ്ങളുള്ള തക്കാളി ചർമ്മത്തിന്റെ ഉപരിതലത്തിലെ നിർജ്ജീവ കോശങ്ങളിൽ നീക്കം ചെയ്യാനും സൂര്യന്റെ കിരണങ്ങളാൽ നഷ്ടപ്പെട്ട ചർമ്മത്തിന്റെ തിളക്കം പുന:സ്ഥാപിക്കാനും സഹായിക്കുന്നു.