നല്ല ശോധനയ്ക്ക് ഏറെ ഗുണകരമാണിത്. നാരുകളും ദഹനവും മെച്ചപ്പെടുത്തുന്നതിനാൽ തടി കുറയ്ക്കാൻ ഇതേറെ നല്ലതാണ്. വയറിളക്കം, ദഹനക്കേട് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിലെ സോഡിയം ക്ലോറൈഡാണ് ഈ ഗുണം നൽകുന്നത്. ഇതിലെ വൈറ്റമിൻ എ, വൈറ്റമിൻ ഇ എന്നിവ ഹോർമോൺ സന്തുലിതാസ്ഥയ്ക്ക് ഏറെ സഹായിക്കുന്നു.ധാരാളം നാരുകൾ അടങ്ങിയ ഒന്നാണിത്. ഇതിനാൽ തന്നെ കുടൽ ആരോഗ്യത്തിന് മികച്ചതാണ്. പഴുത്ത മാങ്ങ പ്രമേഹത്തിന് അത്ര ആരോഗ്യമരമല്ലെങ്കിൽ പച്ചമാങ്ങ പ്രമേഹം കുറയ്ക്കുന്നതിന് നല്ലതാണ്. ഇതിലൂടെ ഹൃദയാരോഗ്യത്തെയും സ്വാധീനിയ്ക്കുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രണ വിധേയമാക്കുന്നു. മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം തന്നെ ഹൃദയാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങൾ തന്നെയാണ്. ഇതിലെ നിയാസിൻ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.പച്ചമാങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നു.ശരീരത്തിലെ വിഷാംശം, അനാവശ്യ വസ്തുക്കൾ എന്നിവ പുറന്തള്ളുന്ന ഒന്ന്. ഇത് ശരീരത്തിനും ചർമത്തിനും ഒരു പോലെ ഗുണകരവുമാണ്. ലിവർ, കിഡ്‌നി ആരോഗ്യത്തിന് ഡീടോക്‌സിഫിക്കേഷൻ എന്നത് ഏറെ ഗുണകരമാണ്. ഇത് പിത്തരസത്തിന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. ഇതും ലിവറിന് ഗുണകരമാണ്. ശരീരത്തിലെ ഡീഹൈഡ്രേഷൻ തടയാനും ഗുണകരമായ ഒന്നാണ് പച്ചമാങ്ങ. മോശം ബാക്ടീരികളെ നീക്കാൻ ഇത് സഹായിക്കുന്നു.
ശ്വാസത്തിന്റെ ദുർഗന്ധം നീക്കാനും മോണയിലെ രക്തസ്രാവം തടയാനുമെല്ലാം ഇതേറെ നല്ലതാണ്. പല്ലിൽ ദ്വാരം വീഴുന്നത് തടയാനും ഇത് നല്ലതാണ്. ഇതിലെ വൈറ്റമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാൻസർ പോലുള്ളവയെ തടയാൻ പച്ചമാങ്ങ നല്ലതാണ്. ചർമത്തിനും മുടിയ്ക്കും സഹായകമായ ഇത് കാഴ്ചശക്തിയ്ക്കും ഏറെ ഉത്തമമാണ്. ശരീരത്തിന് രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാൻ ഇത് നല്ലതാണ്.ഇത് പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.