നേന്ത്രപ്പഴത്തിന്റെ മാജിക്കറിയാം! പഴുത്തും പുഴുങ്ങിയും നെയ് ചേർത്ത് വേവിച്ചും പഴം നുറുക്കാക്കിയും പച്ച കായയെങ്കിൽ തോരനും ഉപ്പേരിയുമുണ്ടാക്കിയുമെല്ലാം നാം ഇത് ഉപയോഗിയ്ക്കുന്നു ഇത് ആരോഗ്യത്തിന് മികച്ച ഫലമാണെന്നു തന്നെ പറയാം. തികച്ചം നാടൻ ഫലത്തിന്റെ കൂട്ടത്തിൽ പെട്ട ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. ഇതിനാൽ തന്നെയാണ് ഇതിനെ മാജിക് ഫ്രൂട്ട് എന്നു വിളിയ്ക്കുന്നതും. ഇത് നല്ലതു പോലെ പഴുത്തും ഇടത്തരം പഴുപ്പായുമെല്ലാം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. സ്വാദു നോക്കിയാണ്നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ ഇത് കഴിയ്ക്കുന്നത് പല തരത്തിലാകണം. ഉദാഹരണത്തിന് ഇത് നല്ലതു പോലെ പഴുത്തു കഴിയ്ക്കുന്നതാണ് ദഹന പ്രശ്‌നങ്ങൾക്ക് നല്ലത്. ഇതു പോലെ ദഹിയ്ക്കാൻ പ്രയാസമുള്ളവരും കുട്ടികളുമെല്ലാം ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. 



ഇത് ദഹനം എളുപ്പമാക്കുന്നു. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ്. എന്നാൽ പഴം പുഴുങ്ങുമ്പോൾ ഇതിലെ വൈറ്റമിൻ സി അളവു കുറയുകയാണ് ചെയ്യുന്നത്.ശരീരത്തിന് ആവശ്യമായ എല്ലാ മിനറലുകളും അടങ്ങിയ ഒന്നാണിത്. എറെ ഊർജം ശരീരത്തിന് നൽകുന്ന ഇത് പ്രോട്ടീനുകൾ, കാൽസ്യം, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇതിലെ ട്രിപ്‌റ്റോഫാൻ എന്ന വസ്തു നല്ല മൂഡുണ്ടാക്കുന്ന സെറാട്ടനിൻ എന്ന ഹോർമോൺ ഉൽപാദനത്തിന് ഏറെ നല്ലതാണ്.


തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി6 ധാരാളമുണ്ട്. ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാൻ ഇതേറെ നല്ലതാണ്. ഇതു പോലെ പച്ച ഏത്തയ്ക്കായും ചെറുപയറും പുഴുങ്ങി പ്രാതലിന് കഴിയ്ക്കുന്നതും പ്രമേഹത്തിന് നല്ല മരുന്നാണ്. ഇത് പ്രമേഹ രോഗികൾക്ക് മാത്രമല്ല, ആർക്കും കഴിയ്ക്കാവുന്ന മികച്ച പ്രാതലാണ്. ഇത് ധാരാളം ഊർജം നൽകുന്നു. പ്രോട്ടീൻ സമ്പുഷ്ടവുമാണ്. തടി കുറയ്ക്കാനും പെട്ടെന്ന് വിശപ്പു തോന്നാതിരിയ്ക്കാനും ഇത് നല്ലതാണ്. ക്ഷീണമകറ്റാനും ഉത്തമം.



 ട്രിപ്‌റ്റോഫാൻ രക്തക്കുഴലുകൾ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തിൽ നിർത്തുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സ്‌ട്രോക്ക്, അറ്റാക് സാധ്യതകൾ കുറയ്ക്കുന്നു. പഠിയ്ക്കുന്ന കുട്ടികൾക്ക് നല്ലതു പോലെ പഴുത്ത ഏത്തപ്പഴം നൽകുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.നാം മൂഡോഫ് ആയിരിയ്ക്കുമ്പോൾ നല്ലതു പോലെ പഴുത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം നാരുകൾ കൂടുതൽ അടങ്ങിയതാണ്. പ്രമേഹ രോഗികൾക്ക് ഇത്തരം ഏത്തപ്പഴമാണ് നല്ലത്. 

Find out more: