
ഇത് മാറിട വേദന കുറയ്ക്കും. പ്രത്യേകിച്ചും മാറിട വേദനയുള്ളിടത്ത്. കാബേജിന്റെ ഒരു പോള അടർത്തിയെടുത്ത് തണുത്ത വെളളത്തിൽ കഴുകുക, ശേഷം അതിന്റെ നടുക്കുളള തണ്ട് മുറിച്ചു മാറ്റുക. നിപ്പിൾ കവർ ചെയ്യാത്തതുപോലെ ഇത് നിങ്ങളുടെ സ്തനങ്ങളിൽ വയ്ക്കുക നിപ്പിളിനു മുകളിൽ ഇതു വച്ചാൽ നിപ്പിളിനു ചുറ്റുമുള്ള ചർമം വരണ്ടതായിപ്പോകാൻ സാധ്യതയേറെയാണ്. എന്നിട്ട് സാധാരണപോലെ ബ്രാ ധരിക്കാവുന്നതാണ്. 20 മിനിട്ട് കഴിഞ്ഞോ അല്ലങ്കിൽ തണുപ്പ് മാറിയതിന് ശേഷമോ കാബേജ് പോള മാറ്റാവുന്നതാണ്. ആർത്തവ കാലത്തെ മാറിട വേദനയ്ക്കും മാറിടത്തിനുണ്ടാകുന്ന വീർമതയ്ക്കുമെല്ലാം ഇത് നല്ല പരിഹാരമാണ്. മസിൽ സംബന്ധമായ വേദനകൾക്കും ഇതു നല്ലൊരു മരുന്നാണ്. മസിൽ പിടുത്തത്തിനും മസിലിനുണ്ടാകുന്ന വേദനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്.
ഇന്നത്തെ കാലത്ത് കീടനാശിനികൾ ഉപയോഗിയ്ക്കുന്നതിനാൽ ഇവ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുക. വേണമെങ്കിൽ ചെറുതായി വാട്ടിയും ശരീരഭാഗങ്ങളിൽ വയ്ക്കാൻ ഉപയോഗിയ്ക്കാം. വാട്ടി ചപ്പാത്തിക്കോൽ കൊണ്ട് നല്ലതു പോെല പരത്തി കെട്ടി വച്ചാൽ സൗകര്യപ്രദമായിരിയ്ക്കും. പൾപ്പിൾ നിറത്തിലെ ക്യാബേജിനേക്കാൾ പച്ച, വെള്ള നിറത്തിലെ ക്യാബേജ് കൊണ്ട് ഇതു ചെയ്യുന്നതാണ് ഏറെ ഉചിതം.കാലിലുണ്ടാകുന്ന നീര് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് യൂറിക് ആസിഡ് കൂടുന്ന ഗൗട്ട് അടക്കമുള്ള പ്രശ്‌നങ്ങൾ കാലിൽ നീര് വരാൻ കാരണമാകുന്നു.
ഇതിന് ഉള്ള പരിഹാരമാണ് ക്യാബേജ് ഇല ഈ ഭാഗത്ത് പൊതിഞ്ഞു കെട്ടുന്നത്. വാത സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിയ്ക്കുന്നവർക്ക് ഇത് നല്ലൊരു മരുന്നു തന്നെയാണ്. ഇതു കാരണമുണ്ടാകുന്ന നീരും വേദനയുമെല്ലാം നീക്കാൻ ക്യാബേജില ഈ രീതിയിൽ പ്രയോഗിയ്ക്കുന്നത് ഗുണം നൽകും.ക്യാബേജില എന്നത് ഇതു പോലെ പല ശരീരഭാഗങ്ങളിലും പൊതിഞ്ഞു വയ്ക്കാം. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങൾ. തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണിത്. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് ഇത് പൊതിഞ്ഞു വയ്ക്കണം. ഇത് കഴുത്തിൽ വീർമതയുളളവർക്ക് കൂടുതൽ ഗുണം നൽകും. രാത്രി ഇത് കഴുത്തിൽ കെട്ടി വച്ച് രാവിലെ വരെ കഴുത്തിൽ വയ്ക്കണം. പിന്നീട് ഇത് നീക്കാം. തൈറോയ്ഡ് പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.