ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ സവിശേഷതകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി നേരിടാൻ ഉപയോഗിച്ച് വരുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ജലദോഷത്തിനും ചുമയ്ക്കും നമ്മുടെ പല വീട്ടുവൈദ്യങ്ങളുടെയും ഭാഗമായി ചേർക്കുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റ് ആയിട്ടുള്ള സിങ്കറോൺ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ വീക്കം നേരിടാൻ ഇഞ്ചി നല്ലതാണ്. ഇക്കാരണത്താൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഗുണനിലവാരം ഉയർത്താനും ഇഞ്ചിക്ക് കഴിയും.


ഇഞ്ചി ഒരു മികച്ച സൗന്ദര്യ വർദ്ധക ഘടകമായും നമുക്ക് ഉപയോഗിക്കാം. ഇഞ്ചി ഉപയോഗിച്ച് ശിരോചർമ്മത്തിലെ അണുബാധയ്ക്കും താരന്റെ പ്രശ്നങ്ങൾക്കും എതിരെ പോരാടാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ കഴിവുകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി പോരാടാം. ഇഞ്ചി നീര് നിങ്ങളുടെ ശിരോചർമ്മത്തിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ നിയന്ത്രിക്കാൻ ചില ആളുകൾ ഇഞ്ചി നീര് ഉപയോഗിക്കാറുണ്ട്. താരൻ, ചൊറിച്ചിൽ എന്നിവ അകറ്റാൻ സഹായിക്കുന്ന ഇഞ്ചി ഹെയർ മാസ്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിച്ച്‌ അരച്ചെടുക്കുക.



 അരിഞ്ഞതോ അരച്ചതോ ആയ ഇഞ്ചി കുറച്ച് വെള്ളത്തിൽ ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിക്കുക. പതുക്കെ വെള്ളത്തിന്റെ നിറം മാറാൻ തുടങ്ങും, കുറച്ച് മിനിറ്റിനുശേഷം അത് ചെറുതായി ബ്രൗൺ അല്ലെങ്കിൽ ഇളം മഞ്ഞയായി മാറും.തീയിൽ നിന്ന് വെള്ളം മാറ്റി നല്ല അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക.അരിപ്പയിൽ ശേഖരിച്ച ശേഷിക്കുന്ന ഇഞ്ചി പിഴിഞ്ഞ് പാത്രത്തിലേക്ക് പരമാവധി നീര് പിഴിഞ്ഞെടുക്കുക.  വെള്ളം തണുക്കാൻ അനുവദിക്കുക. നിങ്ങൾക്ക് ഈ വെള്ളം ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് നിങ്ങളുടെ തലയിൽ നേരിട്ട് തളിക്കാം അല്ലെങ്കിൽ ഒരു എണ്ണയുമായി കലർത്തി, ഇത് നിങ്ങളുടെ തലയിൽ പുരട്ടുക. 


ഇത് നിങ്ങളുടെ തലയിൽ അരമണിക്കൂറോളം നേരം ഇരിക്കാൻ അനുവദിക്കുക, എന്നിട്ട് മൃദുവായ ആൻറി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരൻ, ചൊറിച്ചിൽ എന്നിവ നേരിടാൻ നിങ്ങളുടെ തലയിൽ ഇഞ്ചി നീര് അല്ലെങ്കിൽ ഇഞ്ചി നീരിന്റെ മിശ്രിതം ആഴ്ചയിൽ ഒരിക്കൽ പ്രയോഗിക്കാം. തലയിൽ ചൊറിച്ചിൽ ഉണ്ടാവുന്നത് പലപ്പോഴും ബാക്ടീരിയയുടെ വളർച്ചയുടെ സൂചനയാണ്, ഇത് സ്വയം ചികിത്സിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധിക്കാവുന്നതാണ്. ഈ ഹെയർ മാസ്കിനു പുറമേ, താരൻ ചികിത്സിക്കാൻ പതിവായി എണ്ണ പുരട്ടുന്നതും തല മസാജ് ചെയ്യുന്നതും പ്രധാനമാണ്.

Find out more: