ഇത് വളരെ കട്ടിയുള്ള ഓയിലാണ്. ഇതിനാൽ തന്നെ ഇത് ചർമത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ പ്രയാസമാണ്. ഇതിനാൽ തന്നെ ഇത് ഏതെങ്കിലും മറ്റേത് വസ്തുവുമായി ചേർത്ത് മുഖത്തു പുരട്ടാം. ഏതെങ്കിലും മോയിസ്ചറൈസറോ അല്ലെങ്കിൽ ഏതെങ്കിലും ഓയിലോ ആയി കലർത്തി പുരട്ടാം. ഇത് ആർഗൻ ഓയിലോ ബദാം ഓയിലോ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ആകാം.ഇതു പോലെ ചെറിയ വടുക്കൾ മാറാനും ഇത് നല്ലതാണ്. ഇത് ചർമത്തിലെ ഇലാസ്റ്റിൻ, കൊളാജൻ എന്നിവ വർദ്ധിപ്പിയ്ക്കുന്നു. ഇതെല്ലാം ചർമത്തിന് ഇറുക്കം നൽകുന്ന, ചുളിവുകൾ നീക്കുന്ന ഒന്നാണ്. ഇതു പോലെ സ്‌ട്രെച്ച് മാർക്‌സ് പൂർണമായും മാറ്റാൻ ആകില്ലെങ്കിലും ഇതിന്റെ നിറം കുറയ്ക്കാൻ സാധിയ്ക്കും. ഇത്തരം മാർക്കുകൾക്ക് കറ്റാർ വാഴ ജെൽ ചേർത്തിടാം. അല്ലെങ്കിൽ വെളിച്ചെണ്ണയോ ആർഗൻ ഓയിലോ ചേർക്കാം.
ഒരു സ്പൂൺ ഓയിലിൽ ഒന്നോ രണ്ടോ തുള്ളി വൈററമിൻ ഇ ഓയിൽ ചേർത്താൽ മതി.ഇതും നേരിട്ടു പുരട്ടേണ്ടതില്ല. വെളിച്ചെണ്ണയ്‌ക്കൊപ്പം ചേർത്തിളക്കി ഉപയോഗിയ്ക്കാം. മുടിയുടെ വേരുകൾക്കാണ് ബലം വേണ്ടത്. ഇതിനാൽ ശിരോചർമത്തിൽ എത്തുന്ന വിധത്തിൽ വേണം, പുരട്ടാൻ. ഏറ്റവും ഗുണകരം വെളിച്ചെണ്ണയ്‌ക്കൊപ്പം പുരട്ടുന്നതാണ്. ആഴ്ചയിൽ ഒന്നു രണ്ടു ദിവസം വെളിച്ചെണ്ണയുമായി കലർത്തി ഇത് പുരട്ടി പല്ലകലമുള്ള ചീപ്പു കൊണ്ടു ചീകാം. ഇത് ഈർപ്പം നൽകും. വരണ്ട മുടിയ്ക്കുള്ള പരിഹാരമാണിത്. നാച്വറൽ കണ്ടീഷണറായി ഉപയോഗിയ്ക്കാം. ഇതു പോലെ ഇത് മുടിയ്ക്ക് പശിമ നൽകുന്നുവെങ്കിൽ ഇത് ഹെൽബൽ ഷാംപൂ കൊണ്ടു കഴുകാം.
താളി പോലുളളവയെങ്കിൽ കുടുതൽ നല്ലത്. മുടിയ്ക്ക് തിളക്കം നൽകാൻ, ഉറപ്പ് നൽകാൻ ഇതേറെ നല്ലതാണ്.ഇത് ഡോക്ടറുടെ ഉപദേശമില്ലാതെ ഇത് കഴിയ്ക്കരുത്. ഇത് ഏതു വൈറ്റമിനെങ്കിലും. പ്രത്യേകിച്ചും കൂടുതൽ കാലം. കാരണം വൈറ്റമിനുകൾ, ഇത് ഏതാണെങ്കിലും കൂടുതലായാൽ ഹൈപ്പോവൈറ്റമിനോസിസ് എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും. ലിവറിനും കിഡ്‌നിയ്ക്കും പ്രശ്‌നം വരുത്താനും ക്യാൻസർ വരെ വരുത്താനും സാധ്യതയുളള ഒന്നാണിത്. ഇതിനാൽ തന്നെ ഇത് ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഇതും മറ്റേതു വൈറ്റമിനുകളും കഴിയ്ക്കരുത്. ഇതല്ലാതെ ബദാം, സൺഫ്‌ളവർ, ഫ്‌ളാക്‌സ് സീഡുകൾ, ഇലക്കറികൾ എന്നിങ്ങനെയുളള സ്വാഭാവിക വഴികളിലൂടെ ഇത് ലഭ്യമാക്കാൻ സാധിക്കും.