കൊറിയൻ സ്കിൻ എങ്ങനെ നേടാം! ഇന്ന് ലോകത്ത് ഏറ്റവും നിർമ്മലമായ ചർമസ്ഥിതി ഉള്ളത് കൊറിയ രാജ്യത്തെ യുവതികൾക്കാണെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. എല്ലാവർക്കും കുറെ കാലമായി ഉള്ള ഒരു സംശയമാണ് കൊറിയൻ യുവതികളുടെ കുറ്റമറ്റ ചർമ്മ സൗന്ദര്യത്തിൻ്റെ രഹസ്യം എന്താണെന്നത്. ഒരു കാരണം കൊണ്ട് തന്നെ കൊറിയൻ സ്കിൻകെയർ ഉൽ‌പ്പന്നങ്ങൾ‌ക്ക് പലതിനും ഇന്ന് ആളുകൾക്കിടയിൽ വളരെയധികം ജനപ്രിതിയേറി വരുന്നുണ്ട്.തങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യസ്ഥിതിയെ പരിപോഷിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയൻ സ്ത്രീകൾ പിന്തുടരാറുള്ള ചില ചർമ്മസംരക്ഷണ ദിനചര്യകളെപ്പറ്റിയും അനുബന്ധ പ്രതിവിധികളെ പറ്റിയും ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെയിരുന്നു കൊണ്ട് പരീക്ഷിക്കാവുന്ന ഇത്തരം രീതികൾ ഉപയോഗിച്ച് അഴകാർന്ന മുഖസൗന്ദര്യം സ്വന്തമാക്കുക.



നമ്മുടെയൊക്കെ ജീവിതശൈലികളിൽ നിന്ന് വളരെയധികം വ്യത്യാസമേറിയതാണ് അവരുടേതെങ്കിലും പോലും കുറച്ചു കാര്യങ്ങൾ പിന്തുടർന്നാൽ അവരുടെതുപോലുള്ള അഴകാർന്നതും കുറ്റമറ്റതുമായ മുഖചർമ്മസ്ഥിതി നമുക്കും നേടിയെടുക്കാൻ സാധിക്കും. ശരിയായ രീതിയിൽ കൊറിയൻ സ്കിൻ‌കെയർ രീതികൾ പിന്തുടരേണ്ടത് എങ്ങനെയെന്ന് നമുക്ക് കണ്ടെത്താം. നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും ഒഴിവാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചർമ്മത്തിൽ ക്ലെൻസിംഗ് രീതികൾ പിന്തുടരേണ്ടത് പ്രധാനമാണ് എന്നകാര്യം നമുക്കറിയാം. ഇതിനായി കൊറിയൻ ശൈലിയിലുള്ള ഡബിൾ ക്ലെൻസിംഗ് രീതി വളരെ പ്രചാരത്തിലുണ്ട്. സാധാരണ നാം ചർമ്മത്തിൽ ക്ലെൻസിംഗ് ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ഇതിൽ ആദ്യമേ എണ്ണ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെൻസർ ഉപയോഗിക്കുകയും തുടർന്ന് വെള്ളം അടിസ്ഥാനമാക്കിയുള്ള മറ്റൊരു ക്ലെൻസർ ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണിത്.



 നിങ്ങളെ മുഖചർമ്മം രണ്ട് ഘട്ടങ്ങളിലൂടെ ക്ലെൻസിങ് ചെയ്ത് വൃത്തിയാക്കുന്നത് കൂടുതൽ ഗുണങ്ങളെ നൽകുന്നു.കൊറിയൻ ചർമ സംരക്ഷണ രീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡബിൾ ക്ലെൻസിംഗ് രീതി. ഇത് ചർമ്മത്തെ പരിപോഷിപ്പിക്കുകയും ഒപ്പം കാണാൻ ആകർഷകവുമാക്കി മാറ്റുകയും ചെയ്യുന്നു. കണ്ണിനു താഴെയായി ഒരു ചാർക്കോൾ മാസ്‌ക് ഉപയോഗിച്ച് പ്രക്രിയ ആരംഭിക്കുക, നിങ്ങളുടെ മൂക്കിൻ്റെ ഭാഗത്തും താടിയിലുമെല്ലാം മാസ്ക് പ്രയോഗിക്കണം. നെറ്റിയലേയും കവിളുകളിലേയും ചർമ്മത്തിൽ കൂടുതൽ അളവിൽ ഇതു പ്രയോഗിക്കാം.



കൊറിയൻ സൗന്ദര്യ പരിപാലന രീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും നിങ്ങൾ കേട്ടിട്ടുണ്ടാവാൻ സാധ്യതയുള്ളതുമാണ് 10 സ്റ്റെപ്പ് കൊറിയൻ സ്കിൻ‌കെയർ രീതി. 10 ഘട്ടമായി ചെയ്തുതീർക്കേണ്ട ഒരു ചർമസംരക്ഷണ രീതിയെക്കുറിച്ചാണ് ഇത് പറയുന്നത്. ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ചില പരിചരണ ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും ആലങ്കാരിക സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കുറച്ചു കൊണ്ടുള്ള ചർമപരിപാലന രീതികളിൽ ഒന്നാണിത്. പത്ത് ഘട്ടമായുള്ള ഈ പ്രവർത്തി എങ്ങനെ ചെയ്യണം എന്നറിയാം.


ചർമ്മത്തിന് ജലാംശം നൽകാംഈയൊരു കൊറിയൻ ബ്യൂട്ടി ടെക്നിക് നിങ്ങളുടെ ചർമ്മസ്ഥിതിയെ കാണാൻ കൂടുതൽ അഴകാർന്നതാക്കി മാറ്റികൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.മങ്ങിയ ചർമ്മസ്ഥിതി ഒഴിവാക്കിക്കൊണ്ട് തിളക്കം നേടിയെടുക്കാനായി പതിവായി മോയ്സ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കുക. വരണ്ട ചർമ്മമുണ്ടെങ്കിൽ ഒരു ഫൗണ്ടേഷനുമായി ഫെയ്സ് ഓയിൽ അല്ലെങ്കിൽ സെറം കലർത്തി ഉപയോഗിക്കാം. ഇതു കൂടാതെ കൂടുതൽ തിളക്കമുള്ള ചർമ്മത്തിനായി പേൾ എക്ട്രാക്ടറുകൾ അടങ്ങിയിരിക്കുന്ന ക്രീമുകളും പരീക്ഷിക്കാം.

Find out more: