
ശ്രീനിവാസനെ നായകനാക്കി താന്‍ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീഷ് പോത്തന്‍. വിനീതിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത്തരമൊരു ഉദ്യമമം തല്‍ക്കാലം ഇപ്പോള്‍ ഇല്ലെന്നും വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.വലിയ വിജയമാണ് കുമ്പളങ്ങിക് ലഭിച്ചത്.