ആരാധനായലങ്ങൾ അല്ല ആശുപത്രികൾ പണിയാനാണ് പണം ചിലവാക്കേണ്ടത്'! സർക്കാരിനെ ചൊടിപ്പിച്ചു വിജയിയുടെ മാസ്സ് ഡയലോഗുകളിൽ ഒന്നായിരുന്നു ഇത്.തമിഴിലെ സൂപ്പർ താരം വിജയ്‍യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന വാർത്ത പരന്നതോടെ വിജയ് ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം ക്ഷുഭിതരായിരിക്കുകയാണ്.സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് വിജയിയെ ആദായ നികുതി വകുപ്പ് ചെയ്തത്.
എന്നാൽ അടുത്തിടെ തന്‍റെ സിനിമകളിലൂടേയും അല്ലാതേയും കേന്ദ്രസർക്കാരിനെതിരെ മുഖം നോക്കാതെ തുറന്നുപറഞ്ഞ താരത്തിനോടുള്ള പകപോക്കലാണിതെന്ന വാദവും സോഷ്യൽമീഡിയയിലുള്‍പ്പെടെ ഉയരുന്നുണ്ട്. പ്രധാനമായും ബിഗിൽ,സർക്കാർ,മെർസൽ,എന്നീ ചിത്രങ്ങൾ ഇറങ്ങിയ ശേഷമായിരുന്നു വിജയ് സിനിമകൾ അത് സംസാരിക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരിൽ വിമർശനത്തിനു വഴിയൊരുക്കിയത്.7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ” ,“കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം
'.സിനിമയിലെ ടയലോഗുകളാണെങ്കിലും,പറഞ്ഞത് വാസ്തവമല്ലേ! ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല''...' മെർസൽ' സിനിമയിലെ ഈ ഡയലോഗുകള്‍ സോഷ്യൽമീഡിയയിൽ തീപ്പൊരിപോലെയാണ് ആളിപ്പടര്‍ന്നിരുന്നത്.
മോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതികളായി ഉയർത്തി കാണിച്ച ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ വിമർശിക്കുന്ന ഡയലോഗുകളായിരുന്നു മെര്‍സലിലെ ഹൈലൈറ്റ് രംഗങ്ങൾ. എന്നാൽ ഇപ്പോഴത്തെ നമ്മുടെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെടുത്താൻ പറ്റിയ മറ്റൊരു രംഗമാണ് സർക്കാർ എന്ന ചിത്രത്തിൽ നമുക്ക് കാണാ സാധിക്കുന്നത്.
ആരും ചോദ്യം ചെയ്യാനും പ്രതികരിക്കാനും ഇല്ലെന്ന ചിന്തയാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു', 'ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്, അവരുടെ ഓരോ വോട്ടും വിലയേറിയതാണ്', തെരഞ്ഞെടുക്കപ്പെട്ടവർ കടമകൾ മറക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ അധികാരം തിരിച്ചറിയണമെന്നായിരുന്നു ആ ഡയലോഗുകൾ.
#
എന്നാൽ ഇപ്പോഴുള്ള ചില നേതാക്കന്മാരെ പറ്റി ഓർക്കുമ്പോൾ ഒരു യമണ്ടൻ ഡയലോഗ് ആണ് ഓർമ്മ വരുന്നത്,''പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുത്. ഓരോ മേഖലകളിലും കഴിവ് തെളിയച്ചിട്ടുള്ളവരെ മാത്രമെ നിയോഗിക്കാവൂ '' എന്നത് !
ശരിയാണ് ചില സിനിമാ ഡയലോഗുകൾ, ചില രാഷ്ട്രീയ നേതാക്കളെയും, ചില രാഷ്ട്രീയ സാഹചര്യങ്ങളും ഓർമിപ്പിക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ ചില രാഷ്ട്രീയ കിങ്കരന്മാർക്ക് പൊള്ളും.അതുകൊണ്ടൊക്കെയായിരിക്കും ഇളയ ദളപതി വിജയിക്ക് ഈ അവസ്ഥയുണ്ടായതെന്നും ചില അഫ്‍യൂഹങ്ങൾ ഉണ്ട്.