
മലയാളികളുടെ പ്രിയ താര ജോഡിയാണ് ദിലീപും കാവ്യ മാധവനും. 2018 ലായിരുന്നു താരങ്ങള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞുമകളുടെ ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്.
മഹാലക്ഷ്മിയുമൊത്തുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മകളെ കെെയ്യിലെടുത്തിരിക്കുന്ന ദിലീപിന്‍റെ ചിത്രമാണ് വെെറലാകുന്നത്. മകളുടെ ഒന്നാം പിറന്നാളിനായിരുന്നു മകളെ ആരാധകര്‍ക്ക് താരദമ്പതികള്‍ പരിചയപ്പെടുത്തിയത്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ദിലീപും കാവ്യയും വിവാഹം കഴിക്കുന്നത് 2016 നവംബര്‍ 25 നായിരുന്നു.
അതേസമയം, ദിലീപ് നായകനാകുന്ന ചിത്രം കേശു ഈ വീടിന്‍റെ നാഥന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വ്വശിയാണ് നായികയായെത്തുന്നത്. 60 വയസുകാരനെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്.
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. മൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.
സിനിമയിലെ നായകന്‍ തന്നെയായിരുന്നു കാവ്യ മാധവന് ജീവിതത്തിലും കൂട്ടായെത്തിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്.
ദിലീപിന്‍റെ മകളായ മീനാക്ഷിയും അതീവ സന്തോഷവതിയായിരുന്നു. മൂന്നാമത്തെ വെഡ്ഡിങ്ങ് ആനിവേഴസ്റി ആഘോഷിക്കുന്ന പ്രിയതാരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.
മീനാക്ഷിയും കാവ്യയും തമ്മിലുള്ള അടുപ്പവും തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.
അടുത്ത സുഹൃത്തുക്കള്‍ക്കൊഴികെ മറ്റെല്ലാവരും വിവാഹദിവസമാണ് ഇവരുടെ ഒരുമിക്കലിനെക്കുറിച്ച് അറിഞ്ഞത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.