മോഹന്‍ലാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ അഭിനയിക്കുക ദൃശ്യം 2 ല്‍ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജീത്തുവും മോഹന്‍ലാലും റാമിലൂടെ ഒരുമിക്കുകയാണ്. റാമിന്റെ ചിത്രീകരണം നടന്നു വരികെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

 

  എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് വാര്‍ത്ത. ആരാധകരെ ആവേശപ്പെടുത്തുന്നതാണ് ഈ വാര്‍ത്ത. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 ല്‍ ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. കൂടാതെ ത്രില്ലര്‍  ചിത്രം തന്നെയായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

 

  60 ദിവസം കൊണ്ട് കേരളത്തില്‍ വച്ചു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. റാമിന്റെ ചിത്രീകരണം ആരംഭിക്കണമെങ്കില്‍ വിദേശത്തേക്ക് പോകേണ്ടതുണ്ട്. അതിനാല്‍ ഈ ഇടവേളയിലായിരിക്കും ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുക.   തമിഴില്‍ കമല്‍ഹാസനായിരുന്നു മോഹന്‍ലാലിന്റെ വേഷം കെെകാര്യം ചെയ്തത്. 2013 ലായിരുന്നു ദൃശ്യം പുറത്തിറങ്ങുന്നത്.

 

 

  ചിത്രം വന്‍ ഹിറ്റായിരുന്നു. പിന്നീട് ചിത്രം തമിഴിലു ഹിന്ദിയിലുമടക്കം റീമേക്ക് ചെയ്യപ്പെട്ടു. മോഹന്‍ലാലും ജീത്തുവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തിലെ നായിക. ബിഗ് ബജറ്റ് ചിത്രമായ റാം വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു നാഴികക്കല്ലായിരുന്നു ദൃശ്യം. ചരിത്ര വിജയം കുറിച്ച സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നുമാണ്.

 

 

  ജീത്തു ജോസഫിന്റെ സംവിധാന മികവ് മലയാളത്തിലെ ത്രില്ലറുകള്‍ക്ക് ഒരു ബെഞ്ച് മാര്‍ക്ക് നല്‍കിയ സിനിമയായിരുന്നു ദൃശ്യം. ചിത്രം പിന്നീട് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.  തെന്നിന്ത്യൻ നടി തൃഷയാണ് നായികയായി എത്തുന്നത് . ചിത്രത്തിൽ ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും. ദൃശ്യത്തിനു ശേഷം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’ . ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും . 

Find out more: