കാവ്യ മാധവനൊപ്പമഭിനയിക്കാൻ റൺവേയ്ക്കായി ദിലീപ് ഉപേക്ഷിച്ചത് ആ സിനിമ! ഉദയ് കൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയിൽ ജോഷിയായിരുന്നു റൺവേ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായി വാളയാർ പരമശിവം എത്തുമെന്നുള്ള വിവരങ്ങൾ ഇടക്കാലത്ത് പുറത്തുവന്നിരുന്നു. ചിത്രത്തിൽ കാവ്യ മാധവനും ഉണ്ടാവുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. സിനിമയെക്കുറിച്ചുള്ള കുറിപ്പുകൾ ഫാൻസ് ഗ്രൂപ്പുകളിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ജോർജ് തോമസ് ഫാൻസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്. വാളയാർ പരമശിവനും ഉണ്ണി ദാമോദറുമായി ദിലീപെത്തിയ റൺവേ പിറന്നിട്ട് 17 വർഷം.


മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. കോമഡി സിനിമകൾ കൊണ്ടും സ്റ്റാർഡോം ഉണ്ടാക്കാം വലിയ പിന്തുണ നേടി എടുക്കാം എന്ന് തെളിയിച്ച നടൻ ആണ് ദിലീപ്. എങ്കിലും ദിലീപ് എന്ന നടന്റെ എക്സ്ട്രീം ആയൊരു കഥാപാത്രം അതുവരെ വന്നിട്ടില്ലയിരുന്നു. ദോസ്തിൽ റോൾ ചെയ്തപ്പോൾ തന്നെ പലരും ദിലീപ് എന്ന നടനു അതും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന് ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. പെർഫെക്ട് അവസരത്തിനായി കാത്ത് നിൽക്കുബോൾ ആണ് റൺവേ എന്ന സിനിമ വീണു കിട്ടുന്നത്.. ചതിക്കാത്ത ചന്തു എന്ന സിനിമ ഉപേക്ഷിച്ചു ആണ് റൺവേയിലേക്ക് ദിലീപ് അടക്കുന്നത്.



മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇൻഡസ്ട്രിയിൽ മാസ്സ് ചെയ്ത് ആൾക്കാർ ഒരു വലിയ സ്പേസ് ഉണ്ടാക്കി വച്ച കാലം അക്കാലത്ത് ആരു മാസ്സ് ചെയ്താലും അവരോട് കടപിടിക്കാൻ പറ്റില്ല എന്ന് എല്ലാ നടൻമാർക്കും അറിയാം.തമിഴ് നാട്ടിൽ ഗില്ലി വഴി വിജയ് വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നതും ഇതേ സമയത്ത് തന്നെ ആണ്. ഇന്നത്തെ യൂത്തന്മാരുടെ പ്രായത്തിൽ ആണ് ദിലീപ് വാളയാർ പരമശിവം എന്ന കഥാപാത്രം ഹോൾഡ് ചെയ്തത്. ദിലീപ് എന്ന നടന്റെ സ്ട്രെങ്ത് വീക്ക്‌നെസ്സ് ഒക്കെ മനസ്സിലാക്കി ആണ് ജോഷി പടം നെയ്തെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്ന് കൂടി ആണ് റൺവെയെന്നുമായിരുന്നു ജോർജ് തോമസ് കുറിച്ചത്.



 അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിരനായകൻ മാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്. ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് റൺവേ. ജോഷി-ദിലീപ് കൂട്ടുകെട്ടിലെത്തിയ ചിത്രം പിറന്നിട്ട് 17 വർഷം പിന്നിട്ടിരിക്കുകയാണ്. പരമശിവത്തിന്റെ വരവിനെക്കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Find out more: