നാടും, സോഷ്യൽമീഡിയയിലും നിറയെ ആഘോഷങ്ങൾ നടക്കുമ്പോൾ, സൈബർ അക്രമണങ്ങൾക്ക് മാത്രം ഒരു പഞ്ഞവും ഇല്ല.കേരളം കാത്തിരുന്ന ജനവിധി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഭരണത്തുടർച്ചയാണ് എൽഡിഎഫ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.  തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. അദ്ദേഹം തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ആന്റണി രാജുവിനോടാണ് അദ്ദേഹവും പരാജയപ്പെട്ടത്. ഇതോടെ കൃഷ്ണകുമാറിന്റെ കുടുംബത്തിനെതിരെ ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ചില ആളുകൾ. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയോടും പലവിധത്തിലുള്ള ചോദ്യങ്ങൾ എറിയുന്നുണ്ട് എങ്കിലും നടി ഇത് വരെയും പ്രതികരണം നടത്തിയിട്ടില്ല.



 കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യൽ മീഡിയ പേജുകൾക്ക് നേരെയാണ് പല ചോദ്യങ്ങളുമായി ചിലർ എത്തുന്നത്. വളരെ മോശമായ ഭാഷയിലും, അല്ലാതെയും ഉള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ കാണാൻ കഴിയും. എന്നാൽ അദ്ദേഹത്തിന്റെ ഇളയമകൾ ദിയ കൃഷ്ണയോടുള്ള ഒരു ചോദ്യത്തിന് താരപുത്രി നൽകിയ മറുപടിയാണ് ഇപ്പോൾ കൈയ്യടി നേടുന്നത്.' അച്ഛൻ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ', എന്ന ചോദ്യത്തിനുള്ള ദിയയുടെ മറുപടിയാണ് വൈറൽ ആകുന്നത്. മുൻപും കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ കൃഷ്ണകുമാറും രംഗത്ത് വന്നിരുന്നു.


തന്റെ പെണ്മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കൃഷ്ണകുമാർ പങ്കിട്ട പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ഈ ഘട്ടത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്യുമെന്നും ആയിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.


 'ഒരു തെരെഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷെ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടിൽ സുരക്ഷിതമായി തുടരുക' , എന്ന ക്‌ളാസ് മറുപടിയാണ് ദിയ നൽകിയത്. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്ന് പറഞ്ഞുകൊണ്ട് കൃഷ്ണകുമാറും രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. അദ്ദേഹം തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ആന്റണി രാജുവിനോടാണ് അദ്ദേഹവും പരാജയപ്പെട്ടത്. ഇതോടെ കൃഷ്ണകുമാറിന്റെ കുടുംബത്തിനെതിരെ ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ചില ആളുകൾ.


Find out more: