സംയുക്ത വർമ്മയോട് വിവാഹത്തിന് മുൻപ് ബിജു മേനോന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ!ബിജു മേനോനേയും സംയുക്ത വർമ്മയേയും കുറിച്ച് സുനിൽ വെയ്ൻസ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാതൃകാ ദാമ്പത്യം നയിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വർമ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവർത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു സംയുക്ത വർമ്മ. ഈഗിളോ, അങ്ങനെയൊരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ടോ എന്നൊരു മറുചോദ്യവും ചിലപ്പോൾ എനിക്ക് പ്രതീക്ഷിക്കാം. അങ്ങനെയൊരു മറുചോദ്യം വന്നാൽ പോലും അതിനെയൊരിക്കലും കുറ്റം പറയാൻ പറ്റില്ല. തീർത്തും സ്വാഭാവികമെന്ന മറുപടി മാത്രമേ എനിക്ക് നൽകാൻ സാധിക്കുകയുള്ളൂ.1930 മുതൽ സജീവമായ മലയാളസിനിമാവ്യവസായത്തെ ആറ്റിക്കുറുക്കി നോക്കിയാലോ അളന്നുതൂക്കി നോക്കിയാലോ കലാപരമായോ സാമ്പത്തികമായോ യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത സിനിമയാണ് 'ഈഗിൾ' എന്ന സിനിമ. സെക്‌സ് സിംബൽ എന്ന വിശേഷണം കൊണ്ട് ഒരു തലമുറയെ മുഴുവൻ ഉത്തേജിപ്പിച്ച, നോർത്തെന്നോ സൗത്തെന്നോ വ്യത്യാസമില്ലാതെ ഭാഷാഭേദമന്യേ അക്കാലത്തെ നിരവധി മസാലച്ചിത്രങ്ങളിൽ നായികാവേഷം കയ്യാളിയിരുന്ന പൂനം ദാസ് ഗുപ്തയാണ് 'ഈഗിൾ' എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചത്. ഈഗിൾ' എന്ന സിനിമയ്ക്ക് മലയാളസിനിമാഭൂമികയിൽ എന്താണ് പ്രസക്തിയെന്നൊരു ചോദ്യം ഞാൻ ചോദിച്ചാൽ, ഇവിടെയുള്ള ഭൂരിഭാഗം പേരും ഒരുപക്ഷേ കൈമലർത്തിയേക്കാം. അയാൾ കഥയെഴുതുകയാണ്, ഗ്രാമഫോൺ തുടങ്ങി നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും സ്വ.ലേ എന്ന ദിലീപ് സിനിമ സംവിധാനം ചെയ്തതും ഇതേ സുകുമാറാണ്) Adults Only ലേബലിൽ പുറത്ത് വന്ന ഒരു സാധാരണ രതിച്ചിത്രം മാത്രമായിരുന്നു അമ്പിളി എന്ന സംവിധായകൻ 1991ൽ ഒരുക്കിയ 'ഈഗിൾ' എന്ന ഈ സിനിമ. ഇറങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ സിനിമ, പക്ഷേ ഇന്ന് മലയാള സിനിമാചക്രവാളത്തിൽ ഇടം പിടിക്കുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്.




 സിനിമയുടെ 1:04:48 // 1:08:22ആം സെക്കൻഡുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വളരെ അപ്രതീക്ഷിതമായി/ ആകസ്മികമായി ഒരാളെ ഈ സിനിമയിൽ കാണാൻ സാധിക്കും. ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യമാണ് ഈ സമയം (1:08:22) സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഹോട്ടൽ റിസപ്‌ഷനിൽ പത്രം വായിക്കുന്ന വെളുത്ത മെലിഞ്ഞ സുമുഖനയൊരു ചെറുപ്പക്കാരന്റെ മുഖം വളരെ വ്യക്തമായി നിങ്ങൾക്ക് ഇന്നും കാണുവാൻ സാധിക്കും. കിരൺ എന്ന നടനാണ് ഈ സിനിമയിൽ അന്ന്, നായകനായി അഭിനയിച്ചത്. (ഈ കിരൺ തന്നെയാണ് പിൽക്കാലത്ത് പി. സുകുമാർ എന്ന പേരിൽ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായി തീർന്നത്.30 വർഷത്തിനിപ്പുറവും ശരീരസൗകുമാര്യത്തിലോ ആകാരഭംഗിയിലോ കാര്യമായ ഉടവൊന്നും സംഭവിക്കാതെ..അന്നത്തെ ആ ചെറുപ്പക്കാരൻ ഇന്നും നമുക്കിടയിലുണ്ട്. പുതിയ വേഷങ്ങളാലും വേഷപ്പകർച്ചകളാലും അയാൾ ഇന്നും ഇപ്പോഴും നമ്മെ ആവോളം ആനന്ദിപ്പിക്കുന്നുണ്ട്..അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്..കട്ടത്താടി കൊണ്ടും കടമെടുത്ത ശബ്ദം കൊണ്ടും 'ഈഗിൾ' എന്ന ആ സിനിമയിൽ കേവലം രണ്ട് സീനുകളിൽ മാത്രം വന്ന് പോയ ആ നടന്റെ പേര് ബിജു ബാലകൃഷ്ണൻ എന്നാണ്.



അങ്ങനെയൊരു പേര് പറഞ്ഞാൽ ഒരു പക്ഷേ ഇന്ന് അയാളെ ആർക്കും മനസിലായിക്കൊള്ളണം എന്നില്ല. കാരണം ഇന്ന് അയാളുടെ പേര് ബിജു മേനോൻ എന്നാണ്. അതെ..നടൻ ബിജു മേനോനാണ് ഞാൻ, മേൽപറഞ്ഞ കഥയിലെ നായകൻ. ബിജു മേനോൻ അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന സിനിമയാണ് 'ഈഗിൾ'. 1991ൽ റിലീസായ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ കേവലം 20 വയസ്സാണ് ബിജു മേനോന്റെ പ്രായം. കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി കൂടി ഇനി പറയാൻ ആഗ്രഹിക്കുന്നു. ബിജുവും നാല് സഹോദരങ്ങളും വാണരുളുന്ന 'മഠത്തിൽപറമ്പ്' എന്ന ആ വലിയ വീട്ടിൽ നിന്ന് മലയാളസിനിമയുടെ അഭിനയക്കളരിയിൽ ആദ്യഅങ്കം കുറിച്ചത് പക്ഷേ ബിജുവല്ല എന്ന വസ്തുത, ഒരുപക്ഷേ നിങ്ങളിൽ ബഹുഭൂരിപക്ഷം പേർക്കും പുതിയ അറിവായിരിക്കും.. മറ്റാരുമല്ല, ബിജു മേനോന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ് ആ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിൽ അഭിനയിച്ച വ്യക്തി പി.എൻ.ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ പിതാവ് ഏതാണ്ട് 10ഓളം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Find out more: