രണ്ടാം പിണറായി സർക്കാരിന് ആശംസകൾ നേർന്നു താരങ്ങൾ! സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ, മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയായി പിണറായി വിജയൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത. മറ്റ് മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദൻ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ് എന്നീ ക്രമത്തിൽ സത്യ പ്രതിജ്ഞ ചെയ്യുകയുണ്ടായി.
ഇപ്പോഴിതാ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാതാരങ്ങൾ. പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും. രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു, ദിലീപ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ''മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിമാർക്കും ആശംസകൾ. പരമ്പരാഗത രീതി മാറി പുതു തലമുറയ്ക്ക് അവസരം നല്കിക്കൊണ്ടുള്ള തീരുമാനത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.
അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മന്ത്രിസഭയ്ക്ക് മുമ്പിൽ കോവിഡ്19ഉം അതു സൃഷ്ടിച്ച ആഘാതങ്ങളും അടക്കം വെല്ലുവിളികൾ അനേകമാണ്'', ആശംകളോടൊപ്പം ഏതാനും നിർദ്ദേശങ്ങളും നടി ശ്രീയ രമേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ കൂടുതൽ കാര്യക്ഷമാക്കുവാൻ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുക, ട്രെയിനിംഗിലൂടെയും മറ്റും ഉദ്യോഗസ്ഥരെ അപ്ഡേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. അപേക്ഷകളിൽ നടപടികൾക്ക് കാലതാമസം വരുത്തൽ, ജനങ്ങൾ പലതവണ കയറിയിറങ്ങേണ്ടിവരൽ ഉൾപ്പെടെ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി സർക്കാർ ഓഫീസുകളിൽ കൂടുതൽ പ്രൊഫഷണലിസം നടപ്പിക്കുക എന്നതും ഈ കാലഘട്ടത്തിനു അനിവാര്യമാണ്.
പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. രാഷ്ടീയ വിഭിന്നതകൾ മാറ്റിവച്ച് പത്മവിഭൂഷൻ ഇ.ശ്രീധരൻ എന്ന മഹാനായ ടെക്നിക്കൽ എക്സ്പേർട്ടിന്റെ കഴിവുകളെ നാം തുടർന്നും പ്രയോജനപ്പെടുത്തണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണം, റോഡുകൾ തുടങ്ങിയവയിൽ നാം ഇനിയും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. സൈബർ ക്രൈമുകൾ വർദ്ധിക്കുന്ന ഇക്കാലത്ത അതുമായി ബന്ധപ്പെട്ട് കൂടുതൽ ഫോഴ്സിനേയും സംവിധാനത്തേയും നമ്മുടെ സംസ്ഥാനത്തിനു ആവശ്യമാണ്.
Find out more: