'ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ചത് അതായിരുന്നു' എന്ന് നടി ലെന! സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം തന്നെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സോഷ്യൽ മീഡിയയിൽ സജീവമായ ലെന പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ജീവിതത്തിൽ നിങ്ങൾ എടുത്ത മികച്ച തീരുമാനം എന്താണ്, അത് നിങ്ങളുടെ ജീവിതം എങ്ങനെ മികച്ചതാക്കി? അഭിപ്രായങ്ങൾ പങ്കവയ്ക്കുക എന്ന് പറഞ്ഞുകൊണ്ടാണ് ലെന തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനത്തെ കുറിച്ച് സംസാരിച്ചത്.



ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന. കുറച്ചുനാൾ മുൻപ് ലെന അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ‘രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം സിനിമ ഉപേക്ഷിച്ച് ഉന്നത പഠനത്തിന് പോകാനുള്ള എന്റെ തീരുമാനം ആണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി എനിക്ക് തോന്നിയത്. അത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു, മാത്രമല്ല അത് എന്റെ ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കി. താൻ സിനിമയിലേക്കെത്തിയത് മനപ്പൂർവ്വമല്ല, വളരെ യാദൃശ്ചികമായിരുന്നു എന്ന് ഒരിക്കൽ ലെന പറഞ്ഞിട്ടുണ്ട്. 'ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സിൽ വല്ലാത്തൊരു സംഘർഷം നടക്കുന്നുണ്ടായിരുന്നു.




പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. നിങ്ങളുടേത് എന്താണ്? കമന്റായി പങ്കിടൂ എന്നാണ് ലെന കുറിച്ചത്. നിരവധി ആളുകളാണ് ലെനയുടെ തീരുമാനത്തിനെ പുകഴ്ത്തിയും അവരുടെ ജീവിതം മാറ്റിമറിച്ച തീരുമാനത്തെ കുറിച്ചും സംസാരിച്ചു കൊണ്ടെത്തിയത്. സിനിമയിലെടുത്തല്ലോ, ഇനി തൻ്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും പിന്നീട് അത് പ്രായത്തിൻ്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത്', എന്നും ലെന പറഞ്ഞിരുന്നു.


 അതേസമയം, സൗന്ദര്യം കൊണ്ടും നിലപാടുകൾ കൊണ്ടും ലെന മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ ലെനയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്! സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം തന്നെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഇപ്പോൾ ലെനയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്!

Find out more: