കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ വേർപിരിഞ്ഞ സിനിമാ താരങ്ങൾ! വിവാഹം കഴിഞ്ഞ് ഒന്നും രണ്ടും വർഷം കൊണ്ട് വേർപിരിഞ്ഞ താരദാമ്പത്യം പലപ്പോഴും ആരാധകർക്കും ഞെട്ടലായിരുന്നു. നല്ല രീതിയിൽ പ്രണയിച്ചു പോവുമ്പോൾ പെട്ടന്ന് ബ്രേക്കപ്പ് ആവുന്ന താര ജോഡികളുമുണ്ട്. എന്നാൽ പ്രണയ കാലം കഴിഞ്ഞ്, വിവാഹത്തിനലേക്ക് ചുവട് മാറുന്നതിന് തൊട്ടു മുൻപ് കാല് മാറുന്ന താരങ്ങൾ കുറവാണ്. ബോളിവുഡിൽ എടുത്ത് നോക്കിയാൽ അങ്ങനെ അഞ്ച് ഓളം നടീ - നടന്മാർ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വേർപിരിഞ്ഞിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം.



സിനിമാ മേഖലയിൽ പ്രണയത്തിനും വിവാഹ ജീവിതത്തിനും ഒന്നും ഒരുപാട് കാലത്തെ ഗ്യാരണ്ടി ഒന്നും പറയാൻ കഴിയില്ല. പ്രണയിച്ച് വിവാഹം ചെയ്തതായിരിയ്ക്കും, എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിയുമ്പോഴേക്കും രണ്ട് വഴിക്കാവും.2016 ൽ ചാരു അസോപയും നീരജ് മൽവിയയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ വേർപിരിയുകയും ചെയ്തു. 'ദുർബലമായ അടിത്തറയുമായി ബന്ധം മുന്നോട്ട് പോകാതിരിയ്ക്കുന്നതാണ് നല്ലത്' എന്നാണ് നീരജ് ചാരുവുമായി വേർപിരിഞ്ഞ ശേഷം പറഞ്ഞത്. രാജീവ് സെന്നുമായുള്ള വിവാഹത്തിന് മുൻപ് ചാരുവിന്റെയും നീരജ് മൽവിയയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.



മേരെ അഘ്‌നേ മെയിൻ എന്ന ടെലിവിഷൻ ഷോയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും, വിവാഹ തിയ്യതിയ്ക്ക് ഒരു മാസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. 'ഇത് ബുദ്ധിപരമായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നു. കുറഞ്ഞ പക്ഷം ഓരോ ചെറിയ കാര്യത്തിനും അഡ്ജസ്റ്റ് ചെയ്യാതെ ജീവിയ്ക്കാം എന്ന കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഇപ്പോൾ എന്റെ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ സാധിക്കും' എന്നാണ് ശിൽപ വേർപിരിയലിനെ കുറിച്ച് പ്രതികരിച്ചത്. മായിക എന്ന ടി വി ഷോയിൽ വച്ചാണ് ശിൽപ ഷിന്റെയും രോമിത് രാജും തമ്മിൽ പ്രണയത്തിലായത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നും കേട്ടു. എന്നാൽ 2006 ൽ ആ ബന്ധം അവസാനിച്ചു.



അതിന് ശേഷം കരൺ ബിപാഷ ബസുവിനെ വിവാഹം ചെയ്യുകയും ചെയ്തു.2004 ൽ ആണ് കരൺ സിംഗും ബർക്ക സെൻഗുപ്തയും പ്രണയത്തിലാണെന്ന അഞ്ച് വർഷത്തെ പ്രണയ കാലം മേഹേക് ചഹലും അഷ്മിത് പട്ടേലും കഴിഞ്ഞ വർഷം, വിവാഹ നിശ്ചയം വരെ എത്തിയ ശേഷമാണ് അവസാനിപ്പിച്ചത്. 'നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ, ആ വ്യക്തിയുമായി കൂടുതൽ സമയം ചെലവിടുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും യഥാർത്ഥത്തിൽ അവന്റെ/അവളുടെ സ്വഭാവം. അഷ്മിത് എനിക്ക് യോജിച്ച പങ്കാളിയാണെന്ന് എനിക്ക് തോന്നുന്നില്ല' എന്നാണ് വേർപിരിഞ്ഞതിന് ശേഷം മഹേക് ചഹൽ പറഞ്ഞത്.


അതുപോലെ തന്നെ ബിഗ്ഗ് ബോസ് സീസൺ എട്ടിൽ വച്ചാണ് കരിഷ്മ തന്നയും ഉപേൽ പട്ടേലും പ്രണയത്തിലായത്. നച്ച് ബലിയെ 7 ൽ കപ്പിൾസ് ആയി പങ്കെടുക്കകയും അവിടെ വച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. അവിടെ നിന്ന് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. 'ചില സമയത്ത് എന്താണ് തെറ്റിപ്പോയത് എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ചിലപ്പോൾ രണ്ട് നല്ല മനുഷ്യന്മാകും, അല്ലെങ്കിൽ രണ്ട് ആത്മാക്കളും ഒന്നിക്കുന്നതിൽ അർത്ഥം ഉണ്ടാവില്ല' എന്നാണ് വേർപിരിഞ്ഞ ശേഷം കരിഷ്മ തന്ന പ്രതികരിച്ച രീതി.

Find out more: