കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ പറയുന്നു! ലോക്ക് ഡൗൺ കാലത്ത് യൂട്യൂബിൽ സജീവമായ നടിക്ക് അടുത്തിടെ സിൽവർ ബട്ടണും ലഭിക്കുകയുണ്ടായി. ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ തൻെറ പ്രിയ അനുജത്തികുട്ടിയെക്കുറിച്ചു പറയുകയാണ് നടി. ഏറ്റവും ഇളയ അനുജത്തികുട്ടി ഹൻസികയെ കുറിച്ചാണ് അഹാന പറയുന്നത്. ഹൻസികയുമായുള്ള മനോഹരനിമിഷങ്ങൾ പലപ്പോഴും അഹാന പങ്ക് വച്ചിട്ടുണ്ട്. സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിൻറെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.
അവളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും അവളെ ഇടക്ക് ദേഷ്യം പിടിപ്പിക്കാനും, അടികൂടാനും പിന്നെ ഇടക്ക് അവൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി അതിശയിപ്പിക്കാനും, അത് കാണുമ്പൊൾ അവളുടെ സന്തോഷം അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാനുമൊക്കെ കഴിയുന്നത് അതുകൊണ്ടാണ്. ഞാൻ അവളെ അത്രയധികം സ്നേഹിക്കുന്നു. ഈ കുഞ്ഞിപാവക്കുട്ടിയെ എനിക്ക് അനുജത്തിയായി കിട്ടിയതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലാത്ത ജീവിതം എന്തായിരുന്നേനെ, അത് വളരെ ബോറടിയാകുമായിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം, ഞങ്ങളുടെ ഹൃദയത്തിന്റെ സന്തോഷം,ഒക്കെയാണ് കുഞ്ഞേ നീ , ഞാൻ നിന്നെ സ്നേഹിക്കുന്നു. എനിക്ക് 9 വയസ്സുള്ളപ്പോൾ അമ്മ ഗർഭിണിയാണെന്ന് അവർ എന്നോട് പറയുന്നത്.
എന്നാൽ അപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കുമെന്ന് കരുതി ഞാൻ ആദ്യം കുറച്ചു അസ്വസ്ഥതയിൽ എത്തി. ഇന്ന് ഹൻസുവിന്റെ ജന്മദിനമൊന്നും അല്ല, എങ്കിലും നമ്മൾ സ്വയം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നമ്മൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ നമ്മൾ അവരെക്കുറിച്ച് എന്തൊക്കെയോ ചിന്തിക്കുകയും എഴുതുകയും ചെയ്യും. ഈ ചിത്രം 2011 ലെയാണ്, എന്റെ ആ പിങ്ക് നിറത്തിലുള്ള കണ്ണട ഏറെ പ്രധാനമായിരുന്നു അന്ന് എനിക്ക്. നാൻസി റാണിയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. മനു ജെയിംസാണ് നാൻസി റാണി എന്ന നായിക പ്രാധാന്യമുള്ള സിനിമ സംവിധാനം ചെയ്യുന്നത്. സിനിമാനടിയാകാൻ ആഗ്രഹിച്ച് നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ലാൽ, അജു വർഗീസ്, വിശാഖ് നായർ, നന്ദു പൊതുവാൾ, ലെന തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. 'ചില ദിവസങ്ങൾ അങ്ങനെയാണ്.പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അവരെക്കുറിച്ച് എന്തൊക്കെയോ ചിന്തിക്കുകയും എഴുതുകയും ചെയ്യും. പിന്നെ ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു', എന്ന് പറഞ്ഞുകൊണ്ടാണ് അഹാന പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നടി ലെന ഉൾപ്പെടെയുള്ള താരങ്ങളും അഹാനയുടെ പോസ്റ്റിന് കമന്റുകൾ നൽകികൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ ഒരു ചേച്ചിയെ കിട്ടിയ ഹൻസു ശരിക്കും ഭാഗ്യവതി ആണെന്നും ആരാധകർ കുറിച്ചു.
Find out more: