'പുസ്തകപ്പുഴുവായിരുന്ന ഞാൻ സിനിമയിൽ എത്തി'; പൃഥ്വിരാജ്! ഒരുപാട് എൻജിനിയർമാരും ഡോക്ടർമാരും പഠനവും ജോലിയും ഉപേക്ഷിച്ച് സിനിമയിൽ നിലനിൽക്കുന്നു. അതാണ് അവരെ ഇപ്പോൾ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യവും. പൃഥ്വിരാജ് സുകുമാരനും തന്റെ വഴി മാറിയതിൽ ഏറെ സന്തോഷവാനാണ്. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ സിവിൽ സർവീസിന് പോകുമായിരുന്നു എന്നാണ് പൃഥ്വിരാജ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അത് സംഭവിച്ചില്ല. കരിയറിൽ തന്നെ താൻ ആക്കിയ അഞ്ച് സിനിമകളെ കുറിച്ച് പൃഥ്വിരാജ് തന്നെ പറഞ്ഞത് അറിയാം. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ആരായിരിയ്ക്കും എന്ന ചോദിച്ചാൽ പല നടന്മാരും വ്യത്യസ്തമായ ഉത്തരങ്ങൾ പറയും. മോഹൻലാൽ നടൻ ആവാൻ വേണ്ടി മാത്രം ജനിച്ചതാണ്.



  മമ്മൂട്ടി വക്കീൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിൽ എത്തിയത് അതുകൊണ്ട് തന്നെ എന്റെ ആദ്യ ചിത്രം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. (പൃഥ്വിരാജിന്റെ ആദ്യ ചിത്രത്തിന്റെ പേര് നടൻ പറഞ്ഞിട്ടില്ല. നന്ദനം ആണ് ആദ്യ ചിത്രമെന്നും അല്ല രാജസേനൻ സംവിധാനം ചെയ്ത നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണെന്നും വാദങ്ങളുണ്ട്). ഞാൻ സിവിൽ സർവീസിന് പോകും എന്നാണ് എന്റെ കുടുംബം കരുതിയത്. ദൈവത്തിന് നന്ദി, അത് സംഭവിച്ചില്ല. ഭയങ്കര പുസ്തകപുഴുവായിരുന്നു ഞാൻ. എന്നാൽ ഒരു സിനിമ ചെയ്തതോടെ എന്റെ വഴി മാറുകയായിരുന്നു. അത് എന്നെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചു. അതുവരെ ഉള്ള സിനിമകൾ ഒന്നും തന്നെ എനിക്ക് സ്വയം ബന്ധിപ്പിക്കാൻ കഴിയാത്തതായിരുന്നു.




   എന്നാൽ വെള്ളിത്തിര എന്ന ചിത്രം മാത്രമാണ്, എനിക്ക് ഉൾക്കൊള്ളാനും, സ്വയം അത് ബന്ധിപ്പിക്കാനും സാധിച്ചത്. അതുവരെ ചെയ്ത സിനിമകൾ എന്നെ മടുപ്പിക്കുകയായിരുന്നു. എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സിനിമകൾ, അഭിനയം നിർത്തി വീണ്ടും പഠിക്കാൻ പോകാം എന്ന ആലോചനയിൽ നിൽക്കുമ്പോഴാണ് വെള്ളിത്തിര എന്ന ചിത്രം വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ഞാനിപ്പോഴും ഓർമിയ്ക്കുന്നു. കൊച്ചിയിലെ അബ്ബാദ് പ്ലാസയിലെ ഹോട്ടലിലാണ് ഞാൻ ആ ദിവസം ഉണ്ടായിരുന്നത്. ആ ഹോട്ടലിന്റെ ഒരു കോപൗണ്ടിന് അപ്പുറത്താണ് കൊച്ചിയിലെ ഏറ്റവും വലിയ സിനിമ തിയേറ്റർ ആയ കവിത. സിനിമ റിലീസ് ചെയ്ത ദിവസം സംവിധായകൻ ജയരാജ് സർ എന്നെ കാണാനായി വന്നു. എന്റെ റൂമിൽ നല്ല ഇരുട്ടായിരുന്നു.  അദ്ദേഹം ചോദിച്ചു 'പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാമോ' 'ഇല്ല സർ.. എന്താണ്' എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം എന്റെ മുറിയുടെ കർട്ടൻ നീക്കി. കവിത തിയേറ്ററിന് മുന്നിലുള്ള ജനക്കൂട്ടം കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.



 അത് എനിക്ക് ലഭിച്ച ആദ്യത്തെ പുരസ്‌കാരമായി ഞാൻ കരുതുന്നു. സിനിമയാണ് എന്റെ വഴി എന്ന തിരിച്ചറിഞ്ഞത് അപ്പോഴാണ്. വെള്ളിത്തിരയാണ് പിന്നെ എന്റെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രം. ഭദ്രൻ സർ സംവിധാനം ചെയ്ത്, ഗുൺനൈറ്റ് ഫിലിംസിന്റെ ബാനറിൽ മോഹനൻ സർ നിർമിച്ച ചിത്രം. അതുവരെ ഉള്ള സിനിമകൾ ഒന്നും തന്നെ എനിക്ക് സ്വയം ബന്ധിപ്പിക്കാൻ കഴിയാത്തതായിരുന്നു.  എന്നാൽ വെള്ളിത്തിര എന്ന ചിത്രം മാത്രമാണ്, എനിക്ക് ഉൾക്കൊള്ളാനും, സ്വയം അത് ബന്ധിപ്പിക്കാനും സാധിച്ചത്.  ഒരു നടൻ എന്നതിന് അപ്പുറം ഞാൻ ഒരുപാട് 'ഇൻവോൾവ്' ആയ ചിത്രം വർഗ്ഗം ആണ്. വർഗ്ഗം എന്ന ചിത്രത്തിന്റെ സംവിധായകൻ പദ്മകുമാർ, എന്റെ ആദ്യ ചിത്രത്തിന്റെ സഹസംവിധായകനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. 



 വലിയ ബഡ്ജറ്റും കാര്യവും ഒന്നുമില്ലെങ്കിലും, ഈ സിനിമ ചെയ്യണം, വളരെ നന്നായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ രണ്ട് പേരും. അത് ഞാൻ അത്രമാതം ആസ്വദിച്ച് ചെയ്ത സിനിമയാണ്.  തീർച്ചയായും ലൂസിഫർ. ലൂസിഫർ എന്തുകൊണ്ട് തനിക്ക് പ്രധാനപ്പെട്ട സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞില്ല. എന്നാൽ പറയാതെ തന്നെ ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കും, പൃഥ്വിരാജ് താൻ പഠിച്ച സിനിമാ പാഠങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. 2019 ൽ റിലീസ് ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ഒബേരിയോ, ടൊവിനോ തോമസ് എന്നിവരും കഥാപാത്രങ്ങളായി എത്തി.

Find out more: