എന്ത് കൊണ്ട് ചിലർക്ക് ഇപ്പോഴും സാറാസ് ദഹികുനില്ല എന്ന് മനസിലാകുന്നില്ലായെന്നു നടി നിൽജ! പ്പേള, സാറാസ് ഉൾപ്പെടെ ഏതാനും സിനിമകളിൽ തിളങ്ങിയ താരം നായികയായെത്തുന്ന പുതിയ ചിത്രമാണ് 'ചുഴൽ'. ചിത്രം ഈ മാസം 17ന് ഒടിടി റിലീസായെത്തുകയാണ്. പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും പുതിയ സിനിമകളേയും സ്വപ്നങ്ങളേയും കുറിച്ചും നിൽജ സമയം മലയാളത്തിനോട് മനസ്സ് തുറക്കുകയാണ്. റിയാലിറ്റി ഷോകളിൽ തിളങ്ങി പിന്നീട് റേഡിയോ ജോക്കിയായി ശേഷം നടിയായി മാറിയ താരമാണ് നിൽജ.  ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. 'കപ്പേള' അതിനുള്ള വഴി തുറന്ന സിനിമയാണ്. ഇപ്പോൾ അഭിനയത്തിൽ തന്നെ നിൽക്കുകയാണ്. അത് താരതമ്യം ചെയ്യാൻ പറ്റില്ല, ആർജെ ആയിരുന്ന സമയത്ത് ഏറെ എൻജോയ് ചെയ്തിരുന്നു. ഇപ്പോൾ അഭിനയത്തിലേക്കിറങ്ങി.  കപ്പേളയാണ് സ്ക്രീൻ സ്പേസുണ്ടായിരുന്ന ആദ്യ സിനിമ. അതിനുശേഷം ഒന്നു രണ്ട് സിനിമകൾ ചെയ്തു. ഇപ്പോൾ 'ചുഴലി'ൽ ലീഡ് റോളാണ്.



  ബിജു മാണി സംവിധാനം ചെയ്യുന്നതാണ് സിനിമ. 5 കൂട്ടുകാരുടെ യാത്രയിൽ ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയം. ഒരു മിസ്റ്ററി ത്രില്ലറെന്ന് പറയാം. ഇതിൽ എൻറെ ക്യാരക്ടറിൻറെ പേര് നീന എന്നാണ്. കുറച്ച് ചലഞ്ചിംഗ് ആയിരുന്നു ഈ കഥാപാത്രം. ചിത്രത്തിലെ നീനുവിൻറെ പെയിൻ പ്രേക്ഷകർക്ക് കിട്ടിയാൽ സക്സസാകുമെന്ന് വിശ്വസിക്കുന്നു. അത്യാവശ്യത്തിനുള്ള ട്വിസ്റ്റും പേടിപ്പിക്കലുമൊക്കെയുള്ള ചിത്രമാണ്. കപ്പേളയാണ് സ്ക്രീൻ സ്പേസുണ്ടായിരുന്ന ആദ്യ സിനിമ. അതിനുശേഷം ഒന്നു രണ്ട് സിനിമകൾ ചെയ്തു. ഇപ്പോൾ 'ചുഴലി'ൽ ലീഡ് റോളാണ്. ബിജു മാണി സംവിധാനം ചെയ്യുന്നതാണ് സിനിമ. 5 കൂട്ടുകാരുടെ യാത്രയിൽ ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയം.




  ഒരു മിസ്റ്ററി ത്രില്ലറെന്ന് പറയാം. ഇതിൽ എൻറെ ക്യാരക്ടറിൻറെ പേര് നീന എന്നാണ്. കുറച്ച് ചലഞ്ചിംഗ് ആയിരുന്നു ഈ കഥാപാത്രം. ചിത്രത്തിലെ നീനുവിൻറെ പെയിൻ പ്രേക്ഷകർക്ക് കിട്ടിയാൽ സക്സസാകുമെന്ന് വിശ്വസിക്കുന്നു. അത്യാവശ്യത്തിനുള്ള ട്വിസ്റ്റും പേടിപ്പിക്കലുമൊക്കെയുള്ള ചിത്രമാണ്.ഇനി 'മലയൻ കുഞ്ഞ്' എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൊവിഡ് മൂലം ഷൂട്ട് നിർ‍ത്തിവെച്ചിരിക്കുകായണിപ്പോൾ. നമ്മൾ ഇത്രയും കാലം വിചാരിച്ചിരിക്കുന്നത് കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണം, കുട്ടിയുണ്ടായാൽ അങ്ങനെ അങ്ങനെ പോകുന്ന ലൈഫാണല്ലോ. ദുൽഖർ സൽമാൻ ഒരു സിനിമയിൽ പറഞ്ഞപോലെ ജോലി, ജോലി കഴിഞ്ഞാൽ ശമ്പളം, ശമ്പളം കഴിഞ്ഞാൽ കല്യാണം, കല്യാണം കഴിഞ്ഞാൽ ആദ്യത്തെ കുട്ടി, പിന്നെ രണ്ടാമത്തെ കുട്ടി ഇങ്ങനെ ആവർത്തനമാണല്ലോ. എന്നാൽ അങ്ങനെയല്ല ഓരോ ഇൻഡിവിജ്വലിൻറേയും ചോയിസ് വ്യത്യസ്തമാണ്. ചില കാര്യങ്ങൾ ചിലർക്ക് ഇഷ്ടമാണ്, ചിലത് ചിലർക്ക് ഇഷ്ടമല്ല, അത് മനസ്സിലാക്കാൻ എന്താ ഇത്ര പറ്റാത്തെ, അത് ദഹിക്കാത്തതെന്നതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 



  ഇതുപോലുള്ള സിനിമ വരുമ്പോൾ, ചർച്ചകൾ നടക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ചിത്രം ഏറെ ചർച്ചയാണല്ലോ, എൻറെയൊരു സങ്കടം എനിക്ക് ഇതിൽ നല്ല ക്യാരക്ടർ കിട്ടി, പക്ഷേ കൊവിഡ് വന്നതിനാൽ അത് മിസായി. എന്നാലും ചെറിയ രീതിയിൽ ഭാഗമായിട്ടുണ്ട്. സ്ത്രീകളുടെ ചോയ്സിനെ കുറിച്ചൊക്കെ പറയുന്ന സിനിമകൾ വരുന്നു, അതിനെകുറിച്ചൊക്കെ ഏറെ ചർച്ച ചെയ്യുന്നു, നെഗറ്റീവായും പോസിറ്റാവായും ചർച്ചകൾ. നെഗറ്റീവായിട്ട് പറയുന്നവർക്ക് മറ്റുള്ളവർ തന്നെ സിനിമയുടെ ആശയം ശരിയായി മനസ്സിലാക്കൂ എന്ന് പറഞ്ഞ് മറുപടി കൊടുക്കുന്നു, അതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷമുള്ള കാര്യമാണ്. സിനിമ കൂടാതെ ചില ഷോർട്ഫിലിസും വെബ് സീരീസും ഒക്കെ ചെയ്തിരുന്നു. കരിക്ക് ഫ്ലിക്കിൻറെ 'ഇൻസോംനിയ നൈറ്റ്സ്' എന്ന വെബ് സീരീസിൽ ഭാഗമായി. പേഴ്സണലി ഭയങ്കര ഇഷ്ടമായ ക്യാരക്ടറാണ് എനിക്കതിലേത്. ഇനിയും കരിക്കിനായി ഒരു വെബ് സീരീസ് നടക്കുന്നുണ്ട്

Find out more: