
യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ നേടിയെടുത്തത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ തന്നെ ദിയയും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ദിയയുടെയും സുഹൃത്ത് വൈഷ്ണവിന്റേയും ഒരു പുതിയ വീഡിയോ ആണ് വൈറലാകുന്നത്. ദിയയ്ക്കൊപ്പമുള്ള മ്യൂസിക്കൽ വിഡിയോസിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് വൈഷ്ണവ് എന്ന കിച്ചു. ഫൈനലി എന്ന ഹാഷ് ടാഗോടുകൂടിയാണ് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും തുറന്നു പറയുന്നത്.
നേരത്തെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി താരം പങ്ക് വെക്കാറുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയയുടെ ഡാൻസ്, ഡബ്സ്മാഷ് വിഡിയോകൾക്ക് വലിയ ആരാധകരുമുണ്ട്. സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്റ് ചെയ്ത ആൾക്ക് കിടിലൻ മറുപടിയുമായാണ് ദിയ എത്തിയത്. മാലദ്വീപ് വെക്കേഷനിൽ നിന്നുളള ചിത്രങ്ങൾ ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ ഒരാളുടെ കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കൾ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നൽകുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം.’–ദിയ കുറിച്ചു. ശ്രദ്ധിച്ചുവെന്ന് മനസിലായതോടെ അയാൾ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈൽ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.