നീണ്ട കാത്തിരിപ്പിനൊടുവിൽ കപ്പുയർത്തി മണിക്കുട്ടൻ?, ഫസ്റ്റ് റണ്ണറപ്പ് സായി വിഷ്ണുവും തൊട്ടുപിന്നാലെ ഡിംപലും? വൈറലായി ചിത്രങ്ങൾ! പ്രേക്ഷകർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നാണ് ബിഗ്ബോസ് പ്രേമികൾ പറയുന്നത്. മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ബിഗ്ബോസ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും റിപ്പോർട്ടുകളുമൊക്കെ വൈറലായി മാറുന്നത്. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ബിഗ്ബോസ് മലയാളം സീസൺ 3 ഗ്രാൻ്റ് ഫിനാലേയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ഏറെ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം മണിക്കുട്ടൻ കപ്പുയർത്തിയിരിക്കുകയാണ്. ഷൂട്ട് കഴിഞ്ഞോ എന്ന വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് നടന്നത് ബിഗ്ബോസ് സ്പെഷ്യൽ ഓണപ്പരിപാടിയാണെന്ന തരത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇനി മണിക്കുട്ടൻ്റെ പക്കലുള്ളത് യഥാർത്ഥ ട്രോഫി തന്നെയാണോ എന്ന് തിരിച്ചറിയണമെങ്കിൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യേണ്ടതുണ്ട്. ഒരാഴ്ച മുൻപ് മുതൽക്കെ തന്നെ ചെന്നൈയിലേക്കെത്തിയ മത്സരാർത്ഥികളൊക്കെ ഓരോ സന്തോഷനിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇതൊക്കെ തന്നെ വൈറലായിരുന്നു. ബിഗ്ബോസ് ഗ്രാൻ്റ് ഫിനാലേയ്ക്ക് സീസൺ 3 ഫൈനലിസ്റ്റുകളും പുറത്തായ മത്സരാർത്ഥികളും കൂടാതെ മറ്റു സീസണുകളിലെ മത്സരാർത്ഥികളുമൊക്കെ എത്തിയിരുന്നു. ഓഗസ്റ്റ് ആദ്യവാരം തന്നെ ഫിനാലെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എന്നാൽ ഇക്കാര്യം ചാനലും സ്ഥിരീകരിച്ചിട്ടില്ല. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപും ആറാമതായി കിടിലം ഫിറോസും എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഏഴാം സ്ഥാനത്ത് ഋതുവും എട്ടാമതായി നോബിയുമെത്തിയതായി റിപ്പോർട്ടിലുണ്ട്.ബിഗ്ബോസ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും റിപ്പോർട്ടുകളുമൊക്കെ വൈറലായി മാറുന്നത്.
നടിമാരായ സാനിയ ഇയ്യപ്പൻ, ദുർഗ്ഗ കൃഷ്ണൻ എന്നിവരൊക്കെ ഫിനാലേയ്ക്കായി നേരത്തേ തന്നെ കൊച്ചിയിലെത്തിയിരുന്നു. ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവരൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബിഗ്ബോസ് മലയാളം ഗ്രാൻ്റ് ഫിനാലേ ഷൂട്ടിൽ ബിഗ്ബോസിലെ എല്ലാ സീസണിലെയും പരമാവധി മത്സരാർത്ഥികളെയും ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Find out more: