ചലച്ചിത്ര മേളയിൽ തിളങ്ങിയ 'കെഞ്ചിര' പ്രേക്ഷകരിലേക്കെത്തുന്നു! സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 95 ശതമാനത്തിലധികം കഥാപാത്രങ്ങളേയും വയനാട്ടിലെ ആദിവാസി സമൂഹത്തിൽപ്പെട്ട കലാകാരൻമാരാണ് അവതരിപ്പിക്കുന്നത്. കെഞ്ചിരയ്ക്കു മാത്രം അവകാശപ്പെനാവുന്ന സവിശേഷതയാണ് ഇത്. മനോജ് കാന സംവിധാനം ചെയ്ത മൂന്നാമത്തെ ചലച്ചിത്രമായ 'കെഞ്ചിര' ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിങ്ങം ഒന്നി (2021 ആഗസ്ത് 17 ) നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കൂടാതെ ഇന്ത്യൻ പനോരമ, കൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (ഐഎഫ്എഫികെ) തുടങ്ങി നിരവധി ലോക പ്രശസ്തമായ ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായവും പ്രശംസയും നേടിയ ചിത്രം കൂടിയാണ് ഇത്.
കഴിഞ്ഞ വർഷത്തെ ദേശീയ സംസ്ഥാന തലത്തിലുള്ള നിരവധി അവാർഡുകൾക്കൊപ്പം മികച്ച സിനിമയ്ക്കുള്ള കേരള ഫോക് ലോർ അക്കാദമി അവാർഡ്, ജോൺ അബ്രഹാം പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾളും കെഞ്ചിര നേടിയിരുന്നു.നമ്മുടെ മുഖ്യധാരാ സമൂഹമോ സിനിമയോ നാളിതു വരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത പ്രമേയമാണ് കെഞ്ചിരയിലൂടെ ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. 'ആക്ഷൻ പ്രൈം' എന്ന ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ യഥാർത്ഥ സംസ്കാരവും ജീവിതവും, അവർക്കിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് കെഞ്ചിര എന്ന ചിത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം നിതിൻ ലൂക്കോസിൻറെ 'പക' ടൊറൻറൊ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
നവാഗത സംവിധായരുടെയും സംവിധായകരുടെ രണ്ടാം ചിത്രവുമാണ്. ഡിസ്കവറി സെക്ഷനിൽ പ്രദർശിപ്പിക്കുക. സൗണ്ട് ഡിസൈനർ ആയി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.പുനെ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിൻറെ ആദ്യ സംവിധാനം 'പക' (River of Blood) നാൽപ്പത്താറാമത് ടൊറൻറോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വേൾഡ് പ്രീമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയനാടിൻറെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിൻറെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും.
പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്‍ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. ബേസിൽ പൗലോസ്, നിതിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറൻറോ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മലയാള ചിത്രമാണ് പക.
Find out more: