'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്ക് ടീസർ! സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങളായെത്തുന്നത്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. 2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ടീസറിലുള്ളത്. മലയാളത്തിൽ വൻ വിജയമായി മാറിയ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്ക് ‘ഭീംലനായക്’ ടീസർ പുറത്തിറങ്ങി. പവൻ കല്യാൺ ‘ഭീംലനായക്’ എന്ന കേന്ദ്ര കഥാപാത്രമായി എത്തുമ്പോൾ റാണ ദഗ്ഗുപതി ആണ് മറ്റൊരു പ്രധാന വേഷത്തിലുള്ളത്. സിത്താര എൻറർറ്റെൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.




   സ്റ്റൈലിഷ് സ്റ്റാർ‍ പവൻ കല്യാൺ നായകനായെത്തുന്ന ചിത്രം തെലുങ്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സച്ചിയുടെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങി നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ‘അയ്യപ്പനും കോശിയും’ മറ്റു വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. തെലുങ്കിൽ ‘ഭീംലനായക്’ എന്ന പേരിലാണ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ടീസർ, ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങിയിരിക്കുകയാണ്. മുണ്ടും മടക്കികുത്തി ലോഡ്ജിലേക്കെത്തുന്ന പവൻ കല്യാണാണ് ടീസറിലുള്ളത്.  മലയാള സിനിമയിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ് അന്തരിച്ച സംവിധായകൻ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും’. ബിജു മേനോനും പൃഥ്വിരാജുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.




   സിനിമയുടെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിത്യ മേനോൻ.  സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റിൽ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കിൽ തെലുങ്കിൽ പവൻ കല്യാണിൻറെ കഥാപാത്രത്തിനായിരിക്കും കൂടുതൽ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയിൽ സെറ്റ് ഇട്ടാണ് സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീൻ പ്ലാൻ ചെയ്‍തിരിക്കുന്നത്.





  റാം ലക്ഷ്‍മൺ ആണ് ആക്ഷൻ കൊറിയോഗ്രഫി. സിതാര എൻറർടെയ്ൻ‍മെൻറ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.  അണിയറ പ്രവർത്തകരാണ് നിത്യ ജോയിൻ ചെയ്ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാൽ ഇരുവരും ആരുടെ നായികമാരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ ഭീംല നായക് എന്ന പേരിലാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയുമാണ്.

Find out more: