"കുരുതിയ്ക്ക് ശേഷം വീണ്ടും ഞെട്ടിച്ച് മാമുക്കോയ; 'ജനാസ' ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു!  യുട്യൂബിൽ റിലീസായ ഹ്രസ്വചിത്രം നിരവധി പേരാണ് ഇപ്പോൾ കണ്ടിരിക്കുന്നത്. കിരൺ കാമ്പ്രത്താണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഷോർട്ട്ഫിലിമിൽ 'ഗന്ധർവ്വൻ ഹാജി' എന്ന പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. മാമുക്കോയയുടെ പിറന്നാൾ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടൻ മാമുക്കോയ.



    മാമുക്കോയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജനാസ' എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. ജീവിച്ചിരിക്കെത്തന്നെ മയ്യത്ത് കട്ടിലിലേറി പോകണമെന്ന ഗന്ധർവ്വൻ ഹാജിയുടെ ആഗ്രഹം കേൾക്കുന്ന മക്കളുടെ പ്രതികരണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ കടന്നുവരുന്നത്. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മുൻപ് സൈന പ്ലേ യിൽ ഒ.ടി.ടി. റിലീസായി ചിത്രം എത്തിയിരുന്നു. മൂല കഥ: ഫയാസ് ബിലാവൽ, മേക്കപ്പ്: പുനലൂർ രവി, കോസ്‌റ്റ്യൂംസ്: അക്ബർ ആംഗ്ലോ, ആർട്ട്: ജറാർ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ മാനേജർ: അതുൽ രവീന്ദ്രൻ, പി.ആർ.ഒ: നിർമൽ ബേബി വർഗീസ്. അസ്സോസിയേറ്റ് ക്യാമറ: സച്ചിൻ പാപ്പിനിശ്ശേരി, ഹരീഷ് സുകുമാരൻ. 




  സ്റ്റീൽസ്: സിനു സോണി, അനന്ദു മധു. ഡിസൈൻസ്: അഖിൽ, വിനീഷ് വിശ്വനാഥ്, വിൽ‌സൺ മാർഷൽ. ഡയറക്ഷൻ ടീം: പ്രവീൺ ഗോപാൽ, അദ്നാൻ മെജോ, സുദീപ് സുരേഷ്, രാഹുൽ ടി.പി., വിഷ്വൽ എഫക്ട്: രാജീവ് അമ്പലവയൽ, 2D ആനിമേഷൻ ആൻഡ് സ്കെച്ചസ്: നിബിൻരാജ് പി. കെ. എൽ. ബി. എന്റർടൈൻമെൻറ്സിനോട് ചേർന്ന് ഡ്രീം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറിൽ കിരൺ കാബ്രത്ത്, സജിൻ വെന്നർവീട്ടിൽ, റിയാസ് വയനാട്, ഘനശ്യാം, സിജിൽ രാജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോൺ വിൻസെന്റാണ് സംഗീത സംവിധായകൻ.




 എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാം. മാമുക്കോയക്ക് പുറമെ സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാൽ, ആമിർഷ മുഹമ്മദ്, ഷാജി കൽപ്പറ്റ, മാരാർ മംഗലത്ത്, സിൻസി, മയൂഖ, മെഹ്രിൻ, നിവേദ് സൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

Find out more: