ജോക്കർ സിനിമയിൽ എത്തിയതിനെ കുറിച്ച് നടി മന്യ. അച്ഛൻ ഡോക്ടർ ആയിരുന്നു. അതുകൊണ്ട് തന്നെ ഞാനും ആ രംഗത്തേക്ക് തന്നെയാവും എന്നാണ് കരുതിയത്. എന്നാൽ അച്ഛന്റെ മരണം എന്നെ വഴിതിരിച്ചു വിട്ടു. മോഡലിങിലൂടെ സിനിമയിലെത്തി. തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സെക്കന്റ് ഹീറോയിന്റെ വേഷമായിരുന്നു. രണ്ട് തെലുങ്ക് സിനിമകൾ തുടർച്ചയായി റിലീസ് ചെയ്തു നിൽക്കുന്ന സമയത്താണ് ജോക്കർ എന്ന ചിത്രത്തിലേക്ക് എന്നെ വിളിയ്ക്കുന്നത്. ഇപ്പോഴും എനിക്ക് നല്ല ഓർമയുണ്ട്, കഥ പറയാനായി ലോഹിതദാസ് സാറും വേണും സാറും ഹൈദരബാദിലെ വീട്ടിലേക്ക് വന്നപ്പോൾ, കുറച്ച് മേക്കപ്പ് ഒക്കെ ഇട്ടിട്ടാണ് ഞാൻ മുന്നിൽ പോയി നിന്നത്. എന്നെ കണ്ടതും വേണു സർ പറഞ്ഞു, 




   'മുഖം ഒന്ന് കഴുകി മേക്കപ്പ് കളയാമോ, കുറച്ച് ഫോട്ടോകൾ എടുക്കണമായിരുന്നു' എന്ന്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ എത്തിയ ആളാണ് ഞാൻ എന്ന് മന്യ നായിഡു പറയുന്നു.സത്യത്തിൽ ഞാൻ അതിശയിച്ചു പോയി. തെലുങ്ക് സിനിമ അല്പം ഗ്ലാമറിന് പ്രാധാന്യം നൽകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അന്ന് കുറച്ച് ഫോട്ടോകൾ എടുത്ത് അവർ പോയി. പിന്നെ കോൾ വന്നു, ജോക്കറിലെ കമലയ്ക്ക് വേണ്ടി- മന്യ തുടർന്നു. ഷൊർണൂറിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആദ്യമായി കേരളത്തിലെത്തിയപ്പോൾ ആ ദൃശ്യഭംഗി എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. ശരിക്കുമൊരു സർക്കസ് കൂടാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ബ്ലസ്സി ചേട്ടൻ ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്നു. അദ്ദേഹം ആണ് എനിക്ക് ഡയലോഗുകൾ എല്ലാം പറഞ്ഞു തന്നത്. 





  സംഭാഷണങ്ങൾ ഞാൻ മലയാളത്തിൽ തന്നെ മനപാഠം പഠിച്ച് പറയുകയായിരുന്നു. എനിക്ക് പ്രോമ്ടിങ് ചെയ്തിട്ടില്ല. ലോഹിതദാസ് സാറിന് അദ്ദേഹത്തിന് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാം. ഓരോ രംഗവും അദ്ദേഹം അഭിനയിച്ചു കാണിച്ചു തരുമായിരുന്നു. ഞാൻ എന്താണോ അങ്ങനെ തന്നെയാണ് കമല എന്ന എനിക്ക് ലഭിച്ച കഥാപാത്രവും. സിനിമ എന്താണെന്നും അഭിനയം എന്താണെന്നും ഞാൻ പഠിച്ചത് ജോക്കറിന്റെ ലൊക്കേഷനിൽ നിന്നാണ്. ആ ചിത്രത്തിന് വേണ്ടി മികച്ച പുതുമുഖ നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാറിന്റെ ക്രിട്ടിക്കൽ അവാർഡും എനിക്ക് ലഭിച്ചു- മന്യ പറഞ്ഞു. മാത്രമല്ല യാദൃശ്ചികമായി സിനിമയിലേക്കെത്തിയ ആളാണ് മന്യ. അച്ഛനെപ്പോലെ തന്നെ താനും മെഡിക്കൽ മേഖലയിലായിരിക്കും എത്തുകയെന്നായിരുന്നു എല്ലാവരും കരുതിയത്. അച്ഛന്റെ അകാലവിയോഗമായിരുന്നു തന്നെ വഴിതിരിച്ച് വിട്ടതെന്നും മന്യ പറയുന്നു.സത്യത്തിൽ ഞാൻ അതിശയിച്ചു പോയി. തെലുങ്ക് സിനിമ അല്പം ഗ്ലാമറിന് പ്രാധാന്യം നൽകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അന്ന് കുറച്ച് ഫോട്ടോകൾ എടുത്ത് അവർ പോയി. പിന്നെ കോൾ വന്നു, ജോക്കറിലെ കമലയ്ക്ക് വേണ്ടി- മന്യ തുടർന്നു.





  ഷൊർണൂറിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആദ്യമായി കേരളത്തിലെത്തിയപ്പോൾ ആ ദൃശ്യഭംഗി എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. ശരിക്കുമൊരു സർക്കസ് കൂടാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ബ്ലസ്സി ചേട്ടൻ ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്നു. അദ്ദേഹം ആണ് എനിക്ക് ഡയലോഗുകൾ എല്ലാം പറഞ്ഞു തന്നത്. സംഭാഷണങ്ങൾ ഞാൻ മലയാളത്തിൽ തന്നെ മനപാഠം പഠിച്ച് പറയുകയായിരുന്നു. എനിക്ക് പ്രോമ്ടിങ് ചെയ്തിട്ടില്ല. ലോഹിതദാസ് സാറിന് അദ്ദേഹത്തിന് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാം. ഓരോ രംഗവും അദ്ദേഹം അഭിനയിച്ചു കാണിച്ചു തരുമായിരുന്നു. ഞാൻ എന്താണോ അങ്ങനെ തന്നെയാണ് കമല എന്ന എനിക്ക് ലഭിച്ച കഥാപാത്രവും. സിനിമ എന്താണെന്നും അഭിനയം എന്താണെന്നും ഞാൻ പഠിച്ചത് ജോക്കറിന്റെ ലൊക്കേഷനിൽ നിന്നാണ്. ആ ചിത്രത്തിന് വേണ്ടി മികച്ച പുതുമുഖ നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാറിന്റെ ക്രിട്ടിക്കൽ അവാർഡും എനിക്ക് ലഭിച്ചു- മന്യ പറഞ്ഞു.

Find out more: