#Homeലെ ഡിലീറ്റ് ചെയ്ത മൂന്നാമത്തെ സീനും പുറത്ത്, കൈനീട്ടി സ്വീകരിച്ച് സിനിമാപ്രേമികളും! പ്രൈമിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ, കൈനകരി തങ്കരാജ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ചിരിക്കുന്നതാണ് ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച #ഹോം ആമസോൺ പ്രൈമിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. രണ്ടേമുക്കാൽ മണിക്കൂറോളമാണ് സിനിമയുടെ ദൈർഘ്യം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മിനിറ്റോളം ദൈർഘ്യമുള്ളൊരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിൻറെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ നർമ്മവും ഇമോഷൻസും സമാസമം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഇതു കേട്ട് രണ്ടാമത്തെ പുത്രനായ ചാൾസ് (നെസ്ലിൻ) വിയോജിപ്പ് രേഖപ്പെടുത്തുന്നതും അതിനോട് അനുകൂലിക്കുന്ന ആൻ്റണിയുമാണ് വീഡിയോയിലുള്ളത്.ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം തൻ്റെ മകനായ ആൻറണി(ശ്രീനാഥ് ഭാസി)യോട് പേരിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിക്കുന്നതാണ് വീഡിയോയിലുള്ളത്.സമയം പോകുന്നത് അറിഞ്ഞേ ഇല്ല തുടങ്ങിയ കമൻറുകളാണ് പലരും നൽകിയിരിക്കുന്നത്. കണ്ടു തീർന്നിട്ടും കുറച്ചു ടൈം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ ഒരു ഫിലിമാണെന്നും തീരരുതേയെന്നാഗ്രഹിച്ച സിനിമയാണ് ഇതെന്നുമൊക്കെയാണ് കമൻ്റുകൾ.
കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നല്ലൊരു ചിത്രത്തിന് ഇനിയും സീൻസ് ബാക്കി ഉണ്ടെന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം, പടം പെട്ടെന്ന് തീർന്നല്ലോ എന്ന് സങ്കടപെട്ട എനിക്കൊക്കെ ഈ സീൻ അടക്കം ഒന്നും അനാവശ്യമല്ല, ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല, ഒരു 3 മണിക്കൂർ ഒക്കെ ആക്കാമായിരുന്നില്ലേ പടം.
ഡിലീറ്റ് ചെയ്തത് എല്ലാം ഇട്ടോളൂ ഒരു കുഴപ്പവും ഇല്ല , വേണേൽ മേക്കിങ് വിഡിയോ കൂടി ഇട്ടോളൂ കണ്ടോളാമെന്നും ന്യൂ ജെൻ കുടുബത്തിന്റെ പ്രേശ്നങ്ങൾ കാണിച്ചു തന്ന സിനിമയാണ് ‘ഹോം’ എന്നും സിനിമാസ്വാദകർ കുറിച്ചിരിക്കുന്നു.
ഹോം കണ്ട ഫീൽ ഇപ്പോളും മാറീട്ടില്ല... പൊട്ടിച്ചിരിപ്പിക്കുന്ന ഇന്ദ്രൻസേട്ടൻ പൊട്ടി കരയിപ്പിച്ചു കളഞ്ഞുവെന്നാണ് ചിലരുടെ അഭിപ്രായം.. ഈ വീഡിയോ രംഗം ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും എത്ര സമയമായിരുന്നാലും സിനിമ മുഴുവൻ ഞങ്ങൾ കണ്ടേനെയെന്നും അത്രമേൽ പ്രിയപ്പെട്ടതാണ് ഈ ചിത്രമെന്നുമാണ് സിനിമാപ്രേമികളൊക്കെ പറയുന്നത്. നിരവധി കമൻറുകളാണ് ഡിലീറ്റഡ് സീനിന് താഴെ വരുന്നത്.
Find out more: