സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമം! അന്ധാധുൻ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ഭ്രമത്തിൽ സിഐ ദിനേശ് പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് വൈറലായിരിക്കുകയാണ്. പൃഥ്വിരാജിനേയും ഉണ്ണി മുകുന്ദനേയും മംമ്തയേയും റാഷി ഖന്നയേയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകനും ഛായാഗ്രാഹകനുമായ രവി കെ ചന്ദ്രൻ ഒരുക്കിയ 'ഭ്രമം' എന്ന ചിത്രം ഒടിടി റിലീസായെത്തി മികച്ച പ്രതികരണം നേടിയിരിക്കുകയാണ്.  ഒരു നടനെന്ന നിലയിൽ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ആയിപ്പോകാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.





    ഇത് അതിനെന്നെ ഏറെ സഹായിച്ചു, എൻറെ സംവിധായകൻ രവി കെ.ചന്ദ്രൻ, ബ്രോ പൃഥ്വിരാജ് സുകുമാരൻ എന്നിവരോട് ഞാൻ നന്ദി പറഞ്ഞു. അദ്ദേഹം മൂലമാണ് എനിക്ക് ഈ ഭാഗ്യം ലഭിച്ചത്. നന്ദി സഹോദരാ. ഏറ്റവും പ്രധാനമായി എൻറെ എഴുത്തുകാരൻ ശരത്ബാലൻ. നിങ്ങളുടെ എല്ലാവരോടും കൂടി വീണ്ടും പ്രവർത്തിക്കുന്നതിന് കാത്തിരിക്കാനാവുന്നില്ല. ''ഭ്രമത്തിലെ എൻറെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു. വളരെ നന്ദി.  എന്തായാലും, എല്ലാ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കൽ കൂടി നന്ദി. പുതിയ കഥകളും കഴിവുകളുമായി നിങ്ങളെ എല്ലാവരെയും ഉടൻ രസിപ്പിക്കാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മേപ്പടിയൻ സിനിമയുടെ നിങ്ങളുടെ മുന്നിൽ എത്തുന്നതിനായി കാത്തിരിക്കാനാവുന്നില്ല. സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്, എന്ന് പാവം ദിനേശ്'' എന്നാണ് ഫേസ്ബുക്കിൽ നടി അനന്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി കുറിച്ചിരിക്കുന്നത്.





  ദിനേശിൻറെ ഭാര്യയായ സ്വപ്ന എന്ന കഥാപാത്രമായാണ് ഭ്രമത്തിൽ അനന്യ അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രമായി എത്തിയ ഭ്രമം എന്ന ചിത്രം ഇന്ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ആയി. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, രാജുവുമായി തനിയ്ക്ക് ആരോഗ്യകരമായ ഒരു അസൂയ ഉണ്ട് എന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. 





 നമ്മൾ ചെയ്യാൻ അഗ്രഹിയ്ക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാ തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കൽപിക്കാനും കഴിയും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധർമ്മം അതിലുള്ള വ്യക്തത, ആത്മസമർപ്പണം അതൊക്കെ കാണുമ്പോൾ നമുക്കും അങ്ങനെയൊക്കെ ആയാൽ നന്നായിരിയ്ക്കും എന്ന് തോന്നും. അത്തരത്തിലുള്ള ആരോഗ്യപരമായ അസൂയയാ് തോന്നുന്നത്. അദ്ദേഹം അത്രയും മികച്ച നടൻ ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നത്- ഉണ്ണി മുകുന്ദൻ പറഞ്ഞു.


Find out more: