ചെറുപ്രായത്തിലേ തന്നെ അഭിനയ രംഗത്തേക്കെത്തിയിരുന്നു ശ്രീവിദ്യ. ദുരിതപൂർണ്ണമായിരുന്നു നടിയുടെ കുട്ടിക്കാല ജീവിതം. ചട്ടമ്പിക്കവലയിലൂടെയായിരുന്നു ശ്രീവിദ്യ മലയാളത്തിൽ അരങ്ങേറിയത്. നായികയായും സഹനടിയായും അമ്മ വേഷങ്ങളിലും തിളങ്ങിയ ശ്രീവിദ്യ മിനിസ്‌ക്രീനിലും സജീവമായിരുന്നു. അർബുദ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീവിദ്യയ്‌ക്കൊപ്പം ഒന്നിച്ച് പ്രവർത്തിച്ചതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ഗായകനും അഭിനേതാവുമായ രാജീവ് രംഗൻ. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് ശ്രീവിദ്യ. സംഗീതഞ്ജയായ എംഎൽ വസന്തകുമാരിയുടെ മകൾ അഭിനയത്തിലായിരുന്നു തിളങ്ങിയത്. സംഗീതജ്ഞ, ബഹുമുഖപ്രതിഭ ഇങ്ങനെ ശ്രീവിദ്യക്ക് വിശേഷണങ്ങൾ ഏറെ. 





   നാൽപതു വർഷത്തോളം തിളങ്ങി നിന്ന സിനിമാ ജീവിതം. ഒടുവിൽ കാൻസറിനു മുന്നിൽ പോലും സ്വന്തം ശരീരം നശിപ്പിക്കില്ല എന്ന നിശ്ചയം. ശ്രീവിദ്യയുടെ ജീവിതം ആസ്പദമാക്കി സിനിമാ പോലും ഉണ്ടായിട്ടുണ്ട് (തിരക്കഥ, സംവിധാനം രഞ്ജിത്), ഒടുവിൽ സ്വന്തം സിംഹാസനം ഒഴിച്ചിട്ടുകൊണ്ട് ആ വലിയ നടി മരണത്തിനു കീഴടങ്ങിയ ദിനം എന്നുമായിരുന്നു രാജീവിന്റെ വാക്കുകൾ. ഇന്ന്‌ ശ്രീവിദ്യ എന്ന "വിദ്യാമ്മ" യുടെ ഓർമ്മ ദിനം. ചെറുപ്പകാലത്ത് സിനിമാ ജീവിതം ആരംഭിച്ചപ്പോൾ "വേനലിൽ ഒരു മഴ ", അമ്പലവിളക്ക് "എന്ന രണ്ടു ചിത്രങ്ങളിൽ ഒപ്പം അഭിനയിക്കാനുള്ള അവസരം ഉണ്ടായത് ഹൃദ്യമായ അനുഭവം. 




   പിൽക്കാലത്ത് രോഗാവസ്ഥയിലും പലതവണ കാണാൻ പോയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മുഖശ്രീയുള്ള നടിമാരിൽ ഒരാൾ, പ്രണയവിവാഹമായിരുന്നുവെങ്കിലും പിൽക്കാലത്ത് ഇരുവരും വഴിപിരിയുകയായിരുന്നു. വ്യക്തി ജീവിതത്തിലെ നിർണ്ണായക കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ശ്രീവിദ്യയുടെ അഭിമുഖം യൂട്യൂബിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കാര്യങ്ങൾ തുറന്നുപറയരുതെന്നും നമ്മൾ സെലിബ്രിറ്റികളാണെന്ന് പലരും തന്നോട് പറയാറുണ്ടായിരുന്നുവെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. എന്നാൽ ആളുകളിൽ നിന്നും തന്റെ ജീവിതം മറച്ച് വെക്കേണ്ടതായി തോന്നിയിരുന്നില്ലെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. 





  വിവാഹമോചനത്തിന് ശേഷം ആരാധകരുൾപ്പടെ മികച്ച പിന്തുണയാണ് നൽകിയതെന്നും താരം പറഞ്ഞിരുന്നു. മലയാളത്തിന്റെ ശ്രീയായാണ് ആരാധകർ ശ്രീവിദ്യയെ വിശേഷിപ്പിക്കാറുള്ളത്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു ശ്രീവിദ്യയുടെ ജീവിതത്തിൽ അരങ്ങേറിയത്. കമൽഹാസനുമായി പ്രണയത്തിലായിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. നിർമ്മാതാവുമായുള്ള വിവാഹവും ദുരിതപൂർണമായിരുന്നു.ശ്രീവിദ്യയുടെ ജീവിതം ആസ്പദമാക്കി സിനിമാ പോലും ഉണ്ടായിട്ടുണ്ട് (തിരക്കഥ, സംവിധാനം രഞ്ജിത്), ഒടുവിൽ സ്വന്തം സിംഹാസനം ഒഴിച്ചിട്ടുകൊണ്ട് ആ വലിയ നടി മരണത്തിനു കീഴടങ്ങിയ ദിനം എന്നുമായിരുന്നു രാജീവിന്റെ വാക്കുകൾ. ഇന്ന്‌ ശ്രീവിദ്യ എന്ന "വിദ്യാമ്മ" യുടെ ഓർമ്മ ദിനം.  

Find out more: