'പൃഥ്വിരാജിനും ആൻറണി പെരുമ്പാവൂരിനും തീയേറ്റർ വിലക്കോ? നടൻ പൃഥ്വിരാജിനും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിനും തീയേറ്റർ ഉടമകളുടെ വിലക്കെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം.സി. ബോബി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.ഞങ്ങൾ അങ്ങനെ ഒരു തീരുമാനമേ മീറ്റിങ്ങിൽ എടുത്തിട്ടില്ല. പൃഥ്വിരാജും ജോജു ജോർജ്ജും ഒന്നിക്കുന്ന ‘സ്റ്റാർ’ എന്ന ചിത്രമാണ് 29 ന് തീയേറ്ററിൽ റിലീസ് ചെയ്യുന്നത്. ആൻറണി പെരുമ്പാവൂർ തൻറെ മൂന്ന് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി തന്നെ എടുത്തതാണ്.
"മരക്കാർ" എന്ന ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്, ബോബി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. ആരും അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. ഒരു മീറ്റിങ്ങിൽ പല കാര്യങ്ങളുടേയും ചർച്ചകൾ വരുമല്ലോ, അതിലെ അന്തിമ തീരുമാനം എന്താണ് എന്നല്ലേ നോക്കേണ്ടത്. എൺപതു കോടിയോളം മുടക്കി ആൻറണി പെരുമ്പൂവൂർ എടുത്ത സിനിമ രണ്ടുവർഷമായി റിലീസ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് തൻറെ ജീവനക്കാർക്ക് ശമ്പളം കൊടുക്കണ്ടേ, കൂടാതെ മറ്റ് ചിലവുകളും. അതിനാലാകാം അദ്ദേഹം ഒടിടിയിലേക്ക് എന്ന് പറഞ്ഞു തന്നെ മൂന്നു സിനിമകളെടുത്തത്. തീയേറ്ററുകൾ അടഞ്ഞു കിടന്നതുകൊണ്ടാണല്ലോ അത്. ആളുകളുടെ ബുദ്ധിമുട്ട് ഞങ്ങൾക്കറിയാം.
സിനിമാ തീയേറ്ററുകൾ തുറന്നു കഴിഞ്ഞാൽ തീയേറ്ററിലേക്കുള്ള സിനിമയേ എടുക്കൂ എന്നാണ് നിർമ്മാതാക്കൾ ഞങ്ങളെ അറിയിച്ചിട്ടുള്ളത്, ബോബി പറഞ്ഞു. 29ന് സ്റ്റാർ നവംബർ 12ന് കുറുപ്പ് പിന്നാലെ നിരവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്, ബോബിയുടെ വാക്കുകൾ. 29ന് സ്റ്റാർ നവംബർ 12ന് കുറുപ്പ് പിന്നാലെ നിരവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്, ബോബിയുടെ വാക്കുകൾ. അതായത് ആരും അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. ഒരു മീറ്റിങ്ങിൽ പല കാര്യങ്ങളുടേയും ചർച്ചകൾ വരുമല്ലോ, അതിലെ അന്തിമ തീരുമാനം എന്താണ് എന്നല്ലേ നോക്കേണ്ടത്.
ഞങ്ങൾ അങ്ങനെ ഒരു തീരുമാനമേ മീറ്റിങ്ങിൽ എടുത്തിട്ടില്ല. പൃഥ്വിരാജും ജോജു ജോർജ്ജും ഒന്നിക്കുന്ന ‘സ്റ്റാർ’ എന്ന ചിത്രമാണ് 29 ന് തീയേറ്ററിൽ റിലീസ് ചെയ്യുന്നത്. ആൻറണി പെരുമ്പാവൂർ തൻറെ മൂന്ന് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. "മരക്കാർ" എന്ന ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്, ബോബി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
Find out more: