ഞാൻ ഡിവോഴ്‌സ്ഡ് ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു; മനസ്സ് തുറന്ന് അർച്ചനകവി! അർച്ചനയും അബീഷും വേർപിരിഞ്ഞ കാര്യം സോഷ്യൽ മീഡിയ ആയിരുന്നു ആദ്യം ചർച്ച ചെയ്തത്. എന്നാൽ ഇരുവരും ഇതേകുറിച്ച് ഒന്നും സംസാരിച്ചിരുന്നതില്ല. ഇപ്പോൾ ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് അർച്ചന കവി. മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അർച്ചന കവി. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.. അടുത്തിടെ 'സ്വയംഭോഗ'ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.   അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിര സാനിധ്യം ആയിരുന്നു.




   എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇവരുടെ വിവാഹമോചനവും ചർച്ച ചെയ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ കോമഡി താരമാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകൾ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ്. പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ചെറുപ്പം മുതൽ തന്നെ അർച്ചനയും അബീഷും തമ്മിൽ പരിചയമുണ്ട്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അർച്ചന വിവാഹത്തിന് യെസ് മൂളുകയായിരുന്നു. അഞ്ചു വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയിരുന്നു.




  ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതർ ആയി എന്ന് ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിട്ടിരുന്നു. അതേസമയം കേട്ടത് സത്യമാകല്ലേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു ആരാധകർ. എന്നാൽ പിന്നാലെയാണ് ഇപ്പോൾ അര്ച്ചന തുറന്നു പറച്ചിൽ നടത്തിയത്. ഡൽഹിയിൽ ആണ് ഇപ്പോൾ അർച്ചന. താൻ വിഷാദരോഗത്തിന് അടിമ പെട്ടിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അർച്ചന തുറന്നുപറഞ്ഞത്. അതിനടിയിൽ ആണ് ഇതൊരിക്കലും വിവാഹമോചനത്തിനു കാരണം ആയില്ല എന്ന് അർച്ചന തുറന്നുപറഞ്ഞത്. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഞങ്ങൾ വിവാഹമോചനം നേടിയത്. അത് അത്ര കയ്പ്പേറിയ അനുഭവം ആയിരുന്നില്ല- അർച്ചന പറഞ്ഞു. ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി നല്ല ബന്ധത്തിൽ തന്നെയാണ് .





   അവൻ ഒരു സെൻസിറ്റീവ് ആയ മനുഷ്യനാണ്, കൂടാതെ തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ വേർപിരിയലിനുശേഷം ആണ് ഞാൻ രോഗനിർണയം നടത്തിയത്, പക്ഷേ അത് യഥാർത്ഥത്തിൽ വേർപിരിയാൻ ഉള്ള കാരണമായിരുന്നില്ല,- അർച്ചന പറയുന്നു. വിവാഹമോചനത്തിന്റെ കാര്യങ്ങളിലൂടെ ഞാൻ കടന്നുപോകുമ്പോൾ, ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന് തോന്നൽ വരെ ഉണ്ടായി. ഞാൻ വിവാഹമോചനം നേടിയെന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ തീർച്ചയായും, ഇതേ അവസ്ഥയിൽ ഉള്ള ആളുകൾ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ മനസ്സിലാക്കുന്നു. മാനസികാരോഗ്യ പോരാട്ടങ്ങളുടെ കാര്യവും ഇതുതന്നെയാണ്, അവർ പറയുന്നു. തന്റെ വിഷമങ്ങൾ മാതാപിതാക്കൾക്ക് തീർച്ചയായും ബുദ്ധിമുട്ടായി എന്നാൽ തങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും അർച്ചന.

Find out more: