കാമുകന് എതിരെ പരാതിയുമായി ബിഗ്ഗ് ബോസ് താരം പൊലീസ് സ്റ്റേഷനിൽ! കമൽ ഹസൻ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ തമിഴ്‌നാട്ടിലും പുറത്തുമായി ശ്രദ്ധിയ്ക്കപ്പെട്ട ജൂലി കാമുകന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണിപ്പോൾ. വിവാദങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് മരിയ ജൂലിയാന എന്ന ജൂലി. മനീഷ് എന്ന ആൾക്കെതിരെ അണ്ണ നഗർ പൊലീസ് സ്റ്റേഷനിലാണ് താരം പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പ്രണയിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോട് പ്രണയം നടിച്ച് വിവാഹം കഴിക്കാതെ കാമുകൻ പറ്റിച്ചു എന്നാണ് ജൂലിയുടെ പരാതി.  




  ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കി മാത്രം ശ്രദ്ധ നേടിയ താരം ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേര് ജൂലിയുടേതായിരിയ്ക്കും. സാധാരണ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ് ജൂലി ബിഗ്ഗ് ബോസിലെത്തിയത്. എന്നാൽ ബിഗ്ഗ് ബോസ് ഹൗസിൽ വച്ച് ഓവിയയുമായുള്ള ജൂലിയുടെ പ്രശ്‌നങ്ങൾ അവർക്ക് ശത്രുക്കളെ മാത്രമേ സമ്പാദിച്ച് കൊടുത്തുള്ളൂ. ഓവിയയ്ക്ക് ആരാധകരെയും. ബിഗ്ഗ് ബോസിന് ശേഷം ടെലിവിഷൻ അവതാരകയായി എത്തിയ ജൂലിയെ ഏറ്റവും ഒടുവിൽ കണ്ടത് വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ജോഡികൾ എന്ന റിയാലിറ്റി ഷോയിലാണ്. 




  തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും പലപ്പോഴും ജൂലി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ബിഗ്ഗ് ബോസിന് ശേഷം പുറത്തെത്തിയപ്പോഴും ജൂലിയുടെ ചില പ്രസ്ഥാവനകൾ വിവാദമായിരുന്നു. ബിഗ്ഗ് ബോസിന് ശേഷം ടെലിവിഷൻ അവതാരകയായി എത്തിയ ജൂലിയെ ഏറ്റവും ഒടുവിൽ കണ്ടത് വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ജോഡികൾ എന്ന റിയാലിറ്റി ഷോയിലാണ്. തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും പലപ്പോഴും ജൂലി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. തമിഴകത്ത് വിവാദമായ ജല്ലിക്കട്ടിന് എതിരെ പ്രതികരിച്ചതിലൂടെയാണ് ജൂലി വാർത്തകളിൽ നിറഞ്ഞത്.



 
  അന്ന് ജൂലിയ്ക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെ മിത്രങ്ങളും ശത്രുക്കളാകുന്ന കാഴ്ചയാണ് കണ്ടത്.  പ്രണയിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോട് പ്രണയം നടിച്ച് വിവാഹം കഴിക്കാതെ കാമുകൻ പറ്റിച്ചു എന്നാണ് ജൂലിയുടെ പരാതി. മനീഷ് എന്ന ആൾക്കെതിരെ അണ്ണ നഗർ പൊലീസ് സ്റ്റേഷനിലാണ് താരം പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Find out more: