പി കെ ബിജുവിന്റെ 'കണ്ണാളൻ' 17 ന്; ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നു! നീസ്ട്രീം, സൈന, ഫസ്റ്റ്‌ഷോസ്, ഹൈ ഹോപ്‌സ്, തിയേറ്റർ പ്ലേ, ലൈം ലൈറ്റ്, എന്നീ ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെയാണ് കണ്ണാളൻ റിലീസ് ചെയ്യുന്നത്. കലാമൂല്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകൻ പി കെ ബിജു രചനയും സംവിധാനവും നിർവ്വഹിച്ച 'കണ്ണാളൻ' 17 ന് മലയാളത്തിലെ ശ്രദ്ധേയമായ ആറ് ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും. ഹരിനാരായണൻ എന്ന പത്രപ്രവർത്തകന്റെ സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യൽ പൊളിറ്റിക്‌സ് കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട്. പച്ചമനുഷ്യരുടെയും ജീവിതയാഥാർത്ഥ്യങ്ങളുടെയും ഒരു നേർസാക്ഷ്യമാണ് കണ്ണാളൻ പ്രേക്ഷകരമായി പങ്കുവെയ്ക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളൻ. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. വലിയ താരനിരയില്ലായെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ 'കണ്ണാളൻ' പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ചിത്രമാണ്.
പാലക്കാട്, ആലത്തൂർ,കൂത്തന്നൂർ,തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കണ്ണാളന്റെ ചിത്രീകരണം. ആത്മീയതയിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്നാണ് കണ്ണാളൻ പറയുന്നതെന്ന് സംവിധായകൻ പി കെ ബിജു പറഞ്ഞു. അഭിനേതാക്കൾ- ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, അശ്വതി ചിന്നു, മാലതി ടീച്ചർ.ബാനർ-3 60 ഡിഗ്രി പിക്‌ചേഴ്‌സ്, സംവിധാനം- പി കെ ബിജു, നിർമ്മാണം- പി കെ ബിജു, ദാമോധരൻ അപ്പു, ക്യാമറ- ഷാനഫ്‌സാലി, എഡിറ്റർ- നിഷാദ് യൂസഫ്, സംഗീതം- അരുൺ പ്രസാദ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജിക്ക ഷാജി, ഗാനരചന- കണ്ണൻ സിദ്ധാർത്ഥ്,
ആലാപനം- ജോബ് കുര്യൻ, കോസ്റ്റ്യൂം- ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടർ- മഹേഷ് ചേക്കുട്ടി, ബാക്ക്ഗ്രൗണ്ട് സ്‌ക്കോർ- സനൽ ദേവ്, ആർട്ട്- ഉണ്ണി ഉഗ്രപുരം, ക്യാമറ അസോസിയേറ്റ്- രതീഷ് ദാമോധരൻ അപ്പു, സ്റ്റിൽസ്- ഷോബിത്ത് വട്ടുണ്ടിൽ, അസിസ്റ്റന്റ് ഡയറക്ടർ - ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്. ലൊക്കേഷൻ മാനേജർ- ദിലീപ് , ഉദയൻ, പി ആർ ഒ- അയ്മനം സാജൻ , പി ആർ സുമേരൻ (പി ആർ ഒ) എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
Find out more: