എൻ്റെ ഉയർച്ചകൾ ജീവനോടെ ഇരിക്കുമ്പോ തന്നെ അവർ കാണണം എന്നായിരുന്നു എൻ്റെ ആഗ്രഹവും പ്രാർത്ഥനയും; വെങ്കടേഷ്!  ദി പ്രീസ്റ്റ്, സ്റ്റാൻഡപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് വെങ്കിടേഷ്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് വെങ്കിടേഷ് എത്താറുണ്ട്. വേദനിപ്പിക്കുന്നൊരു വാർത്ത പങ്കിട്ടെത്തിയിരിക്കുകയാണ് വെങ്കി.  വെങ്കിയെന്ന വെങ്കിടേഷിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖ താരങ്ങൾക്കായി ലാൽ ജോസ് നടത്തിയ നായികനായകനിലും മത്സരിച്ചിരുന്നു വെങ്കിടേഷ്. എൻ്റെ അച്ഛൻ (വി. പിച്ചുമണി) ഓക്സിജൻ്റെ തകരാറുമൂലം ഈ കഴിഞ്ഞ ഡിസംബർ 2ാം തീയതി മരണപ്പെട്ടു. നിങ്ങൾ എല്ലാവരും എൻ്റെ അച്ഛൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണം.





    എൻ്റെ സിനിമ എന്ന സ്വപ്നത്തെ ഏറ്റവു കൂടുതൽ സപ്പോർട്ട് ചെയ്ത, കൂടെ നിന്ന വ്യക്തികളാണ് എൻ്റെ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ എൻ്റെ ഉയർച്ചകൾ ജീവനോടെ ഇരിക്കുമ്പോ തന്നെ അവർ കാണണം എന്നായിരുന്നു എൻ്റെ ആഗ്രഹവും പ്രാർത്ഥനയും. പക്ഷേ അത് നടന്നില്ല. എന്നിരുന്നാലും ഇനിയുള്ള എൻ്റെ എല്ലാ നേട്ടങ്ങളിലും അച്ഛൻ അഭിമാനിക്കുകയും, ഞങ്ങളുടെ സന്തോഷങ്ങളിൽ അച്ഛൻ സന്തോഷിക്കുകയും, ഞങ്ങളുടെ ഒപ്പം തന്നെ അച്ഛൻ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു വെങ്കിടേഷിന്റെ കുറിപ്പ്. ശബരിമല എന്ന് ഓർക്കുമ്പോൾ പഴയകാലത്തെ തിരുവനന്തപുരത്ത് ഉള്ള അയ്യപ്പ ഭക്തർ ഓർക്കുന്ന ഒരു മുഖമാണ് താങ്കളുടെ അച്ഛന്റേത്.





   കാരണം തിരുവനന്തപുരത്തുനിന്നും ശബരിമലയ്ക്ക് പോകുന്ന ഭക്തരെ നിർബന്ധിച്ചു ശ്രീ അയ്യപ്പസ്വാമിയുടെ സോപാനത്തിൽ കൊണ്ടുപോയി നിർത്തി ദർശന കൊടുത്തിട്ടുള്ള ഒരു മനുഷ്യസ്നേഹിയായ മനുഷ്യനാണ് താങ്കളുടെ അച്ഛൻ അത് താങ്കൾക്ക് എപ്പോഴും അഭിമാനിക്കാം അത്രയും മാത്രം മതി ഓർമ്മിക്കാൻ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അദ്ദേഹം ചെയ്തതിന്റെ പുണ്യം കർമ്മം ഇനി താങ്കൾക്ക് മുന്നോട്ടുള്ള വളർച്ചയ്ക്ക് ഒരു അനുഗ്രഹം ആവും അത് തീർച്ച. 




  സ്നേഹിക്കുന്നവർ അവരുടെ ശരീരം മാത്രമേ ഉപേക്ഷിക്കുന്നുള്ളൂ മനസ്സ് എന്നും നിങ്ങളുടെ കൂടെ. നിന്റെ സ്വപ്നങ്ങൾക്ക് കാണാചിറകായി ഇനി എന്നും കൂടെ.   മാമന്റെ ആത്മാവിനു നിത്യ ശാന്തി. ഒരു പൊതു പ്രവർത്തകൻ കൂടിയായിരുന്നു വെങ്കിടെഷിന്റെ അച്ഛൻ. അദ്ദേഹത്തെ ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും കാണുക പാടിഞ്ഞാറേക്കോട്ട വഴി കടന്നു പോകുമ്പോൾ. സിനിമ സ്വപ്നത്തിന് ചിറകുകൾ തന്നു. അതിൽ ഉയർന്നു പറക്കാൻ സാധിക്കട്ടെയെന്ന കമന്റും കുറിപ്പിന് താഴെയുണ്ട്.

Find out more: