കെഎസ്ആർടിസി ഡബിൾ ഡെക്കർ 'മിന്നൽ മുരളി'ക്ക് വാടകയ്ക്ക്! സിനിമയ്ക്ക് വേണ്ടി വേറെ ലെവൽ പ്രൊമോഷനാണ് ഓൺലൈനായും ഓഫ്‍ലൈനായും നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റോഡിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മിന്നൽ മുരളി വണ്ടിയാക്കിയിരിക്കുകയാണ്. സോഷ്യൽമീഡിയയിലുൾപ്പെടെ ചിത്രങ്ങൾ വൈറലാണ്. ടൊവിനോ തോമസിനെ നായകനാക്കി നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഒരുക്കുന്ന 'മിന്നൽ മുരളി' ഡിസംബർ 24ന് നെറ്റ്‍ഫ്ലിക്സിൽ എത്താനിരിക്കുകയാണ്. തിരുവനന്തപുരത്ത് ഓടുന്ന കെഎസ്ആർടിസി ഡബിൾ ഡക്കർ തന്നെയാണ് ഇത്തരത്തിൽ മിന്നൽ മുരളി ഗ്രാഫിക്സ് സ്റ്റിക്കൽ പതിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ വണ്ടികളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതുമായി ബന്ധപ്പെടുണ്ടായ 'ഇ ബുൾ ജെറ്റ്' സംഭവമൊക്കെ കത്തി നിൽക്കുന്ന സമയമായതിനാൽ തന്നെ കെ.എസ്.ആർ.ടി.സിക്ക് എന്തും ആകാമെന്നോ എന്ന ചർച്ച ഇതോടെ സോഷ്യൽമീഡിയയിൽ തുടങ്ങി കഴിഞ്ഞു. ബസിൻറെ നിറം മാറ്റുന്നതിനായി നിയമപരമായ അനുവാദമൊക്കെ സിനിമയുടെ നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പഴയ പെയിൻറടിച്ച് തിരിച്ച് തരുമെന്നാണ് അവർ അറിയിച്ചിട്ടുള്ളതെന്നും കെഎസ്ആർടിസി അധികൃതർ. ബസ് സിനിമയുടെ പ്രൊമോഷനുവേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഡിസംബർ 16 മുതൽ അഞ്ച് ദിവസത്തേക്കാണ് ബസ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് വാടക. ഫോട്ടോ ഷൂട്ടിനും മറ്റ് ആഘോഷ പരിപാടികൾക്കുമൊക്കെ ഇപ്പോൾ ഡബിൾ ഡക്കർ വാടകയ്ക്ക് നൽകുന്നുമുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഒരുക്കുന്ന 'മിന്നൽ മുരളി' ഡിസംബർ 24ന് നെറ്റ്‍ഫ്ലിക്സിൽ എത്താനിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി വേറെ ലെവൽ പ്രൊമോഷനാണ് ഓൺലൈനായും ഓഫ്‍ലൈനായും നടന്നുകൊണ്ടിരിക്കുന്നത്. ബസ് സിനിമയുടെ പ്രൊമോഷനുവേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ബസിൻറെ നിറം മാറ്റുന്നതിനായി നിയമപരമായ അനുവാദമൊക്കെ സിനിമയുടെ നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പഴയ പെയിൻറടിച്ച് തിരിച്ച് തരുമെന്നാണ് അവർ അറിയിച്ചിട്ടുള്ളതെന്നും കെഎസ്ആർടിസി അധികൃതർ. ഡിസംബർ 16 മുതൽ അഞ്ച് ദിവസത്തേക്കാണ് ബസ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് വാടക. ഫോട്ടോ ഷൂട്ടിനും മറ്റ് ആഘോഷ പരിപാടികൾക്കുമൊക്കെ ഇപ്പോൾ ഡബിൾ ഡക്കർ വാടകയ്ക്ക് നൽകുന്നുമുണ്ട്.
Find out more: