നടൻ ദിലീപിനെതിരെ തുടർ അന്വേഷണത്തിന് പൊലീസ്! കേസിൽ നടിനെതിരെ തുടർ അന്വേഷണത്തിനുള്ള അനുവാദം തേടി പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചു എന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ തിയേറ്ററിൽ എത്താനിരിയ്‌ക്കെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള പിടി മുറുക്കാൻ പൊലീസ്.  നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം കിട്ടി എന്നും, ആ ദൃശ്യങ്ങൾ വേറെ ചിലർക്കൊപ്പം ദിലീപ് കണ്ടു എന്നുമാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയത്.





  താനും അതിന് സാക്ഷിയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നും ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ കേസിന് ആസ്പദമായ തെളിവുകൾ ലഭിയ്ക്കുകയാണെങ്കിൽ തുടർ അന്വേഷണം നടത്താൻ സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നും ഇല്ല എന്നും, അത്തരത്തിൽ തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തി പുതിയ കുറ്റപത്രം സമർപ്പിക്കാം എന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു. ഇക്കാര്യം കോടതിയെ ധരിപ്പിയ്ക്കുക എന്നത് പ്രധാനമാണ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാന ഘട്ടത്തിൽ എത്തി നിൽക്കെയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ പുറത്ത് വന്നത്.





  ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ കേസിനെ സംബന്ധിച്ച് വളരെ സുപ്രധാനമാണെന്നാണ് പൊലീസ് പറയുന്നത്. സംവിധായകന്റെ വെളിപ്പെടുത്തലും പൊലീസിന്റെ അന്വേഷണങ്ങളും സംശയങ്ങളും ഒത്തുപോകുന്നുണ്ട് എന്നാണ് അന്വേഷണ സംഘം കോടതിയിൽ നൽകിയിരിയ്ക്കുന്ന അപേക്ഷയിൽ ധരിപ്പിച്ചിപിയ്ക്കുന്നത്. മാത്രവുമല്ല, നടിയെ അക്രമിച്ച ദൃശ്യങ്ങൾ എന്ന് പറഞ്ഞാൽ പൊലീസിന് വളരെ പ്രധാനപ്പെട്ട തെളിവും ആണ്. ജയിലിൽ കിടക്കുന്നത് കൊണ്ടാണ് ഇന്ന് പൾസർ സുനിയുടെ ജീവന് ആപത്ത് ഇല്ലാതെ ഇരിയ്ക്കുന്നത്.




   അവൻ ഒന്ന് ഇറങ്ങട്ടെ.. എന്ന തരത്തിലുള്ള ദിലീപിന്റെ സംസാരം താൻ കേട്ടതാണെന്നും, പുറത്തിറങ്ങിയാൾ സുനിയുടെ ജീവൻ ആപത്താണ് എന്നും തനിക്ക് അന്ന് ബോധ്യമായി എന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. തന്നെയും കൊല്ലുമെന്ന ഭയത്താൽ തന്നെയാണ് ഇക്കാര്യങ്ങൾ എല്ലാം തുറന്ന് പറയുന്നത് എന്ന് ബാലചന്ദ്ര കുറുപ്പ് പറഞ്ഞു. ഇപ്പോൾ നൽകിയ ഹർജി തള്ളിയാൽ താൻ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിലീപും പൾസർ സുനിയുമായുള്ള ബന്ധത്തെ കുറിച്ചും ബാലചന്ദ്ര കുമാർ വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. 




  ദിലീപിന്റെ കുടുംബവുമായി തനിയ്ക്ക് നല്ല സൗഹൃദമായിരുന്നു എന്നും. അതിലൂടെ പൾസർ സുനിയ്ക്ക് ദിലീപുമായും ദിലീപിന്റെ അനിയനുമായും നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും എനിക്ക് മനസ്സിലായി. ദിലീപിന്റെ പല കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് സുനിയാണ്. ദിലീപ് തോളിൽ കൈയ്യിട്ട് നടക്കുന്ന വിധം അടുപ്പമായിരുന്നു സുനിയുമായി. സുനിയുമായി ദിലീപിന് അടുപ്പമുള്ള കാര്യം പുറത്ത് പറയരുത് എന്ന് ഈ കേസ് കത്തി നിൽക്കുന്ന സമയത്ത് ദിലീപ് തന്നോട് പറഞ്ഞിരുന്നു എന്ന് ബാലചന്ദ്ര കുമാർ പറയുന്നു. ജാമ്യം കിട്ടുന്നത് വരെ ദിലീപിന്റെ അനിയനും അളിയനും ഭാര്യ കാവ്യയും നിരന്തരം എന്നെ വിളിച്ചു കൊണ്ടിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപിന്റെ കൈയ്യിൽ ആ ദൃശ്യങ്ങൾ വന്നത്. അത് ദിലീപ് കാണുന്ന ദിവസം ആ വീട്ടിൽ ഞാനും ഉണ്ടായിരുന്നു. ആ വീഡിയോയിലെ വാക്കുകൾ ഇപ്പോഴും എനിക്ക് കേൾക്കാം- ബാലചന്ദ്ര കുമാർ പറഞ്ഞു.

Find out more: