തമിഴകം കാത്തിരിക്കുന്ന 2022 റിലീസുകൾ ഇതെല്ലാം! സൂപ്പർ സ്റ്റാർ സിനിമകളുടെ റിലീസിലൂടെ വീണ്ടും തീയറ്ററുകളിൽ ആഘോഷം തീർക്കാം എന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമ ലോകം. 2022 ൽ പ്രേക്ഷകരെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ സിനിമകൾ ഏതെല്ലാമെന്ന് നോക്കാം മഹാമാരിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടു 2022 എങ്കിലും മെച്ചമുള്ളതാകും എന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ജനുവരി 13 ആം തീയതി പൊങ്കൽ റിലീസ് ആയിട്ടാകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക.
തമിഴ്, തെലുഗ് , ഹിന്ദി എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ബോക്സ് ഓഫീസിനെ തകർക്കും എന്നാണ് പ്രതീക്ഷ. മലയാളികളുടെ പ്രിയ താരം പേളി മാണി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് കേരളത്തിലെ സിനിമ പ്രേമികൾക്കും ആവേശം പകരുന്ന ഒന്നാണ്. രണ്ടു വർഷത്തിന് ശേഷം തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമ തീയറ്ററുകളിൽ എത്തുന്നു എന്ന ത്രില്ലിലാണ് അജിത് ആരാധകർ. സംവിധായകൻ നെൽസനൊപ്പം ഇളയ ദളപതി വിജയ് എത്തുന്ന മാസ്സ് സിനിമയാണ് ബീസ്റ്. കൊമേർഷ്യൽ സിനിമ എന്നതിലുപരി വിജയ് ആരാധകരെ ത്രസിപ്പിക്കുന്ന ഒട്ടേറെ ആക്ഷൻ രംഗങ്ങൾ ഈ സിനിമയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഈ വര്ഷം ഏപ്രിലിൽ ആയിരിക്കും ഇതിന്റെ റിലീസ്. വിക്രം; ടൈറ്റിൽ ലോഞ്ച് മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ആവേശമാണ് കമൽ ഹാസൻ ചിത്രം വിക്രം. ഈ കമൽ - ലോകേഷ് കനഗരാജ് ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കമലിനും വിജയ് സേതുപതിക്കും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും ഈ സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്‌നത്തിന്റെ സ്വപ്ന സിനിമ, പൊന്നിയിൽ സെൽവന്റെ ഒന്നാം ഭാഗം ഈ വര്ഷം ആദ്യം തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരെത്തുന്ന സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ. കോബ്ര; കൊറോണ കാരണം റിലീസ് വൈകിക്കൊണ്ടിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര. ഇതിനോടകം തന്നെ പാട്ടുകൾ ഹിറ്റായ സിനിമയിൽ ഒട്ടേറെ മേക്കോവറുകളിൽ വിക്രമിനെ കാണാൻ കഴിയും. മണി രത്‌നത്തിന്റെ സ്വപ്ന സിനിമ, പൊന്നിയിൽ സെൽവന്റെ ഒന്നാം ഭാഗം ഈ വര്ഷം ആദ്യം തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരെത്തുന്ന സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.
Find out more: