പത്തൊമ്പതാം നൂറ്റാണ്ടി'ൽ ജാനകിയായി വർഷ വിശ്വനാഥ്! നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിൻറെ പോസ്റ്ററാണ് റിലീസായത്. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻറെ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്. ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുകയാണ്. വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ട്" എന്ന ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. മാറു മറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും "സംഘകാലം" പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെയാണ് വർഷ അവതരിപ്പിക്കുന്നത്.
കൗമാരപ്രായത്തിൽ തന്നെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി തുടങ്ങി ഒട്ടനവധി താരങ്ങൾ. ശ്രീ ഗോകുലം മൂവീസ്സിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിജു വിത്സൻ നായകനാവുന്നു.
മൻരാജ്, പൂജപ്പുര രാധാക്യഷ്ണൻ, ജയകുമാർ, നസീർ സംക്രാന്തി, ഹരീഷ് പേങ്ങൻ, ഗോഡ്‌സൺ, ബിട്ടു തോമസ്, സിദ്ധ് രാജ്, ജെയ്‌സപ്പൻ, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ,സായ് കൃഷ്ണ, തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ ബാദുഷ, കലാസംവിധാനം അജയൻ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ. മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യും ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്,
സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓൾഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ, ആക്ഷൻസുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ. പത്തൊൻപതാം നൂറ്റാണ്ട്" 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും. പി ആർ ഒ- എ എസ് ദിനേശ്. ഛായാഗ്രഹണം ഷാജികുമാർ, റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു.
Find out more: